Today: 24 Jul 2017 GMT   Tell Your Friend
Advertisements
നേതാജി മരിച്ചത് വിമാനാപകടത്തിലല്ല: ഫ്രഞ്ച് റിപ്പോര്‍ട്ട്
Photo #1 - Europe - Otta Nottathil - 177201710

പാരീസ്: ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന നേതാജി സുഭാഷ ചന്ദ്ര ബോസ് മരിച്ചത് വിമാനാപകടത്തിലല്ലെന്ന് ഫ്രഞ്ച് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷനുകളെല്ലാം നേതാജി മരിച്ചത് വിമാനാപകടത്തില്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഇതില്‍ നിരവധി ദുരൂഹതകള്‍ നിലനിന്നിരുന്നു. പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ചില സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇടിവു തട്ടുമെന്ന നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതും.

അപകടത്തില്‍ നേതാജി മരിച്ചിട്ടില്ലെന്ന് മുഖര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും ആ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഫ്രഞ്ച് വിദഗ്ധന്‍ ജെ.ബി. മൂര്‍ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്. നേതാജി മരിച്ചു എന്നു പറയുന്ന വിമാനാപകടം നടന്ന ശേഷവും അദ്ദേഹം ജീവിച്ചിരുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാണ് മൂര്‍ പറയുന്നത്. ഫ്രഞ്ച് നാഷണല്‍ ആര്‍കൈ്കവ്സില്‍ ഇതിനു തെളിവുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
- dated 17 Jul 2017


Comments:
Keywords: Europe - Otta Nottathil - 177201710 Europe - Otta Nottathil - 177201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
247201710
ദാലിയുടെ മൃതദേഹം പുറത്തെടുത്തു; 28 വര്‍ഷത്തിനിപ്പുറവും കേടുപറ്റാതെ മീശ Recent or Hot News
തുടര്‍ന്നു വായിക്കുക
24720174
പോളണ്ടിന്റെ കോടതി പരിഷ്കരണത്തിന് ഹംഗറിയുടെ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
24720171
മാക്രോണിന്റെ ജനപ്രീതി ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
227201710
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21720174
റിട്ടയര്‍ ചെയ്യാന്‍ പറ്റിയ രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
20720175
ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു മാക്രോണിന് രൂക്ഷ വിമര്‍ശനം
മാക്രോണിന് രൂക്ഷ വിമര്‍ശനം തുടര്‍ന്നു വായിക്കുക
20720173
മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അറസ്ററ്: ജര്‍മനി തുര്‍ക്കി അംബാസഡറെ വിളിച്ചുവരുത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us