Today: 26 Jun 2022 GMT   Tell Your Friend
Advertisements
അമേരിക്കയില്‍ തലശേരി പ്രൊവിന്‍സ് അംഗം യുവകന്യാസ്ത്രി കാറപകടത്തില്‍ മരിച്ചു
Photo #1 - America - Finance - sr_anina_sabs_accident_connecticut_
കണക്ടിക്കട്ട്: അമേരിക്കയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി കന്യാസ്ത്രി മരിച്ചു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷന്‍ ആരാധനാമഠം തലശേരി പ്രൊവിന്‍സിലെ അംഗം സി.അനില പുത്തന്‍തറ(40)യാണ് മരിച്ചത്. സെന്റ് ജോസഫ്സ് ലിവില്‍ നഴ്സിങ് ഹോമില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ രാവിലെ സഹസന്യാസിനികളായ മറ്റു രണ്ടു പേരുമൊത്ത് ജോലിസ്ഥലത്തേയ്ക്ക് പോയപ്പോഴുണ്ടായ കാറപകടത്തിലാണ് സി.അനില മരിച്ചത്. കൂടെയുണ്ടായ രണ്ടുപേരും പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കണക്ടികട്ട് ലെ ഡാനിയേല്‍സണ്‍ ലാണ് സംഭവം ഉണ്ടായത്. കാസര്‍കോട് ബദിയടുക്ക സ്വദേശിനിയാണ് സി.അനില. കാറില്‍ ഒപ്പം ഉണ്ടായിരുന്ന സിസ്ററര്‍ ബ്രജിറ്റ് പുലകക്കുടിയില്‍, സിസ്ററര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരുക്കുകളോടെ രക്ഷപെട്ടു.

രാവിലെ നല്ല മഴയും മൂടല്‍മഞ്ഞും ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്നും തെന്നിമാറി എതിര്‍ ദിശയില്‍നിന്നു വന്ന വണ്ടിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിലെ ൈ്രഡവറും മരിച്ചു. ബദിയടുക്ക, കുര്യാക്കോസ് ക്ളാരമ്മ ദമ്പതികളുടെ മകളാണ് സി.അനില. സിസ്റററിനെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു വരുന്നതായും സഭയുടെ സുപ്പീരിയര്‍ ജനറല്‍, സി.റോസിലി ജോസ് ഒഴുകയില്‍ അറിയിച്ചു.

സി.അനിലയുടെ അകാല വേര്‍പാടില്‍ പ്രവാസിഓണ്‍ലൈന്‍ അനുശോചനം അറിയിക്കുന്നു.
- dated 09 Feb 2022


Comments:
Keywords: America - Finance - sr_anina_sabs_accident_connecticut_ America - Finance - sr_anina_sabs_accident_connecticut_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us