Today: 15 Sep 2019 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും വലിയ വിമാനം പറന്നുയര്‍ന്നു
Photo #1 - America - Otta Nottathil - 15420191plane
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയില്‍ നിന്ന് പറന്നുയര്‍ന്നു. 1947ല്‍ പറന്ന ഹൊവാര്‍ഡ് ഹ്യൂഗ്സിന്‍െറ സ്പ്രൂസ് ഗൂസിന്‍െറ വലുപ്പമാണ് റോക് എന്ന ഭീമന്‍ വിമാനം പഴങ്കഥയാക്കിയത്.

കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്കുഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി വലുപ്പമേറിയ വിമാനം എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍െറ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായത്. എന്നാല്‍, വിമാനം പറക്കുന്നത് കാണാന്‍ പോള്‍ അലന് ഭാഗ്യമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം അന്തരിച്ചത്.

ഭീമന്‍ വിമാനത്തിലെ ആദ്യ പറക്കല്‍ ഗംഭീരമായിരുന്നുവെന്ന് പൈലറ്റ് ഇവാന്‍ തോമസ്. 17,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 304 കിലോമീറ്റര്‍ വേഗത്തില്‍ വിമാനം രണ്ടു മണിക്കൂര്‍ ആകാശത്ത് സഞ്ചരിച്ചു. പിന്നീട് മൊജാവ് വിമാനത്താവളത്തില്‍തന്നെ സുരക്ഷിതമായി തിരിച്ചിറങ്ങി.

സ്ട്രാറ്റോലോഞ്ച് സിസ്റ്റം കോര്‍പ് എന്ന കമ്പനി നിര്‍മിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ചു വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്. 28 ചക്രങ്ങള്‍, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എന്‍ജിനുകള്‍ എന്നിവയുള്ള വിമാനത്തിന്‍െറ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അമേരിക്കന്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്‍െറ നീളമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വിമാനം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് 2011ലാണ് അലന്‍ സ്ട്രാറ്റോലോഞ്ച് കമ്പനി രൂപവത്കരിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള കമ്പനിയായാണ് തുടക്കം. അലന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അന്തരിച്ചതോടെ കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ വഴിത്തിരിവ് ലോകത്തെ അറിയിച്ച് സ്ട്രാറ്റോലോഞ്ച് മുന്നോട്ടുവന്നത്.
- dated 14 Apr 2019


Comments:
Keywords: America - Otta Nottathil - 15420191plane America - Otta Nottathil - 15420191plane,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us