Today: 26 Oct 2020 GMT   Tell Your Friend
Advertisements
വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍
Photo #1 - America - Otta Nottathil - onam_gama_2020
ഓസ്ററിന്‍ : ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍ (ഗാമ) വ്യത്യസ്തമായ വിവിധയിനം പരിപാടികളോടെ ഓണ്‍ലൈനായി ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു. എല്ലാ കൊല്ലവും നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും ഓസ്ററിന്‍ മലയാളികളുടെ കൂട്ടായ്മയായും ആയി നടത്താറുള്ള ഓണാഘോഷം ഓണ്‍ലൈന്‍ ആയി എങ്ങനെ നടത്താം എന്ന വെല്ലുവിളി ആയിരുന്നു ഗാമ പ്രവര്‍ത്തര്‍ക്ക്. ഓണ്‍ലൈന്‍ പൂക്കള മത്സരവും, സദ്യ ചലഞ്ചുമായി അത്തം മുതല്‍ ഓസ്ററിന്‍ മലയാളികളെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്തെ എങ്ങനെ പോസിറ്റീവ് ആയി നോക്കി കാണാം എന്ന തീമില്‍ ഒരു ഷോര്‍ട് ഫിലിം കോണ്ടെസ്ററും, കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകശ്രീ അവാര്‍ഡും ആയപ്പോള്‍ ഓസ്ററിന്‍ മലയാളികള്‍ തിരക്കിലായി.

ഉത്രാടം നാളില്‍ ഗാമ പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി. ഒന്നാം ഓണത്തിന് ഓണ്‍ലൈനായി, വ്യത്യസ്തമായ ഒരു പിടി പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ പറ്റിയ സന്തോഷത്തില്‍ ആണ് ഗാമ. മലയാള ചലച്ചിത്ര താരം അശോകന്‍, ബഡായി ബംഗ്ളാവിലെ ആര്യ എന്നിവര്‍ ഓണ്‍ലൈന്‍ ആയി ചേര്‍ന്നപ്പോള്‍ പരിപാടികള്‍ ഓസ്ററിന്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയി. കര്‍ഷകശ്രീ അവാര്‍ഡുകള്‍, ഷോര്‍ട് ഫിലിം വിന്നേഴ്സ് എന്നിവ പരിപാടിക്കിടയില്‍ പ്രഖ്യാപിച്ചു. കോവിഡ് കാലത്തേ സുരക്ഷാ ക്രമങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് മഹാബലി അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ സ്കിറ്റും ഗാമ ഒരുക്കിയിരുന്നു.

കോവിഡ് കാലത്തേ ഗാമ നടത്തിയ ഫണ്ട് സമാഹരണത്തിന്റെ വിവരങ്ങള്‍ ഗാമ ഇതിനിടയില്‍ കൊടുക്കുകയും ചെയ്തു

ഗാമയുടെ ഓണത്തിന് ആശംസകള്‍ അറിയിച്ചു മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ പലരും റെക്കോര്‍ഡ് ചെയ്തയച്ച മെസ്സേജുകളും, ഗാമയുടെ പതിനഞ്ചാം കൊല്ലം ആഘോഷിക്കുന്നതിന്റെ ഭാഗം ആയി മുന്‍കാല പ്രെസിഡന്റുമാരുടെ സന്ദേശങ്ങളും പരിപാടികളുടെ ഭാഗം ആയിരുന്നു.

ഓണ്‍ലൈനില്‍ ആയെങ്കിലും ഓണം ആഘോഷിക്കാന്‍ അവസരമുണ്ടായതിന് എല്ലാവര്ക്കും ഉള്ള നന്ദി അറിയിച്ചു അടുത്ത കൊല്ലം ഇതിലും ഗംഭീരമായി ഓണം ആഘോഷിക്കാന്‍ പറ്റട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് തിരശീല വീണു.
- dated 22 Sep 2020


Comments:
Keywords: America - Otta Nottathil - onam_gama_2020 America - Otta Nottathil - onam_gama_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
261020208kate
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബഹിരാകാശത്തുനിന്നെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
131020206johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
131020204trump
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ബഹുദൂരം മുന്നില്‍ ബൈഡന്‍
തുടര്‍ന്നു വായിക്കുക
111020205covid
വൈറ്റ് ഹൗസില്‍ നടന്നത് 'കോവിഡ് സൂപ്പര്‍സ്പ്രെഡര്‍': ആരോഗ്യ വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
91020205kamala
സംവാദത്തില്‍ ഏറ്റുമുട്ടി കമലയും പെന്‍സും
തുടര്‍ന്നു വായിക്കുക
91020203trump
വിസ നിയന്ത്രണം: ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
H_1_B_visa
അമേരിക്കന്‍ എച്ച്?1 ബി വീസയ്ക്കു ട്രംപ് ഭരണകൂടം മൂക്കുകയറിട്ട
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us