Today: 18 Aug 2022 GMT   Tell Your Friend
Advertisements
1306 കാലുകളുമായി തേരട്ട
Photo #1 - Australia - Otta Nottathil - 181220211legs
പെര്‍ത്ത്: സാധാരണയായി 750 കാലുകള്‍ വരെയാണ് തേരട്ടകള്‍ക്കുള്ളത്. എന്നാല്‍ കാലുകളുടെ എണ്ണത്തില്‍ അസാധാരണത്വമുള്ള തേരട്ടയെയാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1306 കാലുകളാണ് ഇവയ്ക്കുള്ളത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഖനിയില്‍നിന്നാണ് കണ്ടെത്തല്‍. "യൂമില്ലിപെസ് പെര്‍സെഫണ്‍' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. പത്തു സെന്റി മീറ്ററോളം നീളവും ഒരു മില്ലി മീറ്ററില്‍ താഴെ വീതിയുമാണ് ഈ ഇനത്തിലെ പെണ്‍വര്‍ഗത്തില്‍പ്പെട്ട തേരട്ടയ്ക്കുള്ളത്. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗംകൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്. ഈ ഇനത്തില്‍പെടുന്ന പെണ്‍ തേരട്ടകള്‍ക്കാണ് ആണ്‍ തേരട്ടകളെക്കാള്‍ കൂടുതല്‍ കാലുകള്‍ ഉണ്ടാകുകയെന്നും ഗവേഷകര്‍ പറഞ്ഞു.

മണ്ണിനടിയില്‍ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകള്‍. വെസ്റേറണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
- dated 18 Dec 2021


Comments:
Keywords: Australia - Otta Nottathil - 181220211legs Australia - Otta Nottathil - 181220211legs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us