Today: 22 Oct 2019 GMT   Tell Your Friend
Advertisements
നാറ്റോയ്ക്കു ബദലായി പുതിയ സൈനിക സഖ്യം രൂപീകരിക്കാന്‍ യുഎസ്
Photo #1 - Europe - Otta Nottathil - 12720192us

വാഷിങ്ടണ്‍: നാറ്റോ സഖ്യത്തിലെ പങ്കാളിത്തം ക്രമാനുഗതമായി കുറച്ചുകൊണ്ടു വരുന്ന യുഎസ്, ഗള്‍ഫ് ജലപാതകളുടെ സുരക്ഷയ്ക്കായി പുതിയ അന്താരാഷ്ട്ര സൈനിക സഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. ഇറാന്‍, യമന്‍ എന്നീ രാഷ്ട്രങ്ങളോടു ചേര്‍ന്ന കടലുകളില്‍ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യു.എസ് ജോയന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോസഫ് ഡന്‍ഫോഡ്.

കഴിഞ്ഞ ദിവസം അന്തിമ രൂപം നല്‍കിയ സഖ്യ വ്യവസ്ഥകള്‍ പ്രകാരം സൈനിക സഖ്യത്തിന്‍െറ നേതൃത്വം യു.എസ് വഹിക്കും. ഇറാനോടു ചേര്‍ന്ന ഹുര്‍മുസ്, യമന്‍െറ തീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാബുല്‍ മന്‍ദബ് പാതകളില്‍ നിരീക്ഷണത്തിന്‍െറ നേതൃത്വവും യു.എസ് കപ്പലുകള്‍ നിര്‍വഹിക്കും. സഹായികളായി സഖ്യ രാഷ്ട്രങ്ങളുടെ കപ്പലുകളുണ്ടാകണം. എണ്ണയും മറ്റു ചരക്കുകളുമായി പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് അകമ്പടി നല്‍കല്‍ അതത് രാഷ്ട്രങ്ങളുടെ കപ്പലുകളുടെ ചുമതലയാകും.

യു.എസ് അവതരിപ്പിച്ച പദ്ധതിയോട് ഏതൊക്കെ രാഷ്ട്രങ്ങള്‍ അനുകൂലമായി പ്രതികരണമറിയിച്ചുവെന്ന് വ്യക്തമല്ല. ഗള്‍ഫ് രാഷ്ട്രങ്ങളുടെ പങ്കാളിത്തം യു.എസ് പ്രതീക്ഷിക്കുന്നുണ്ട്. മേഖലയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന യൂറോപ്പും ഇതില്‍ പങ്കാളിയായേക്കും.

ഓരോ രാജ്യത്തിന്‍െറയും ശേഷി കണക്കിലെടുത്ത് കൂടുതല്‍ പങ്കാളിത്തത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ ഡന്‍ഫോഡ് പറഞ്ഞു. സൈനിക നീക്കത്തിന്‍െറ സാമ്പത്തിക ബാധ്യത പൂര്‍ണമായി സഖ്യ രാഷ്ട്രങ്ങളുടെ ചുമലിലാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഇറാഖിനെതിരെ യുദ്ധമാരംഭിക്കുംമുമ്പ് സമാനമായി യു.എസ് സഖ്യം രൂപവത്കരിച്ചിരുന്നു. ഇറാനുമായി സംഘര്‍ഷം യുദ്ധമായി രൂപപ്പെട്ടാല്‍ പുതിയ സഖ്യത്തെ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന കണക്കൂകൂട്ടല്‍ യു.എസിനുള്ളതായി സൂചനയുണ്ട്. ഇറാനെതിരെ ഒറ്റക്ക് ആക്രമണം നടത്തുകയെന്ന ബാധ്യത ഇതോടെ ഒഴിവാക്കാനാകും.
- dated 11 Jul 2019


Comments:
Keywords: Europe - Otta Nottathil - 12720192us Europe - Otta Nottathil - 12720192us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020198neander
നിയാന്‍ഡര്‍താലുകള്‍ ഉപയോഗിച്ചിരുന്ന പശ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
221020197dna
ഡിഎന്‍എ എഡിറ്റിങ്: 89% ജനിതക രോഗങ്ങളും പരിഹരിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
221020195italy
പരിചയപ്പെടാം, ഇറ്റലിയിലെ ടൂറിസ്ററ് ടാക്സിനെ Recent or Hot News
തുടര്‍ന്നു വായിക്കുക
221020193swiss
സ്വിസ് പാര്‍ലമെന്റില്‍ റെക്കോഡ് വനിതാ പ്രാതിനിധ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
221020194swede
സ്വീഡനില്‍ പ്ളാസ്ററിക് ബാഗുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_russia_province_inagurated
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു
തുടര്‍ന്നു വായിക്കുക
211020192croatia
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ടു; ക്രൊയേഷ്യയില്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us