Today: 17 Oct 2017 GMT   Tell Your Friend
Advertisements
21 വര്‍ഷം രഹസ്യമായി വിമാനം പറത്തിയെന്ന് ഡച്ച് രാജാവിന്റെ വെളിപ്പെടുത്തല്‍
Photo #1 - Europe - Otta Nottathil - 18520175

ആംസ്ററര്‍ഡാം: നെതര്‍ലന്‍ഡ്സിന്റെ രാജാവ് വില്യം അലക്സാന്‍ഡര്‍ 21 വര്‍ഷമായി കോ പൈലറ്റെന്ന നിലയില്‍ വിമാനം പറത്തുന്നു. മാസത്തില്‍ രണ്ടു തവണ വീതമാണ് അദ്ദേഹം കോക്ക്പിറ്റിലെത്തുക. ഇന്നു വരെ യാത്രക്കാര്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല.

2013ലാണ് അദ്ദേഹം രാജാവായി അവരോധിക്കപ്പെടുന്നത്. അതിനു ശേഷവും കോക്ക്പിറ്റിനെ ഉപേക്ഷിച്ചിട്ടില്ല. ഇനിയും തുടരാന്‍ തന്നെയാണ് തീരുമാനം. ബോയിങ് 737 പറത്തുകയാണ് അടുത്ത ലക്ഷ്യമെന്നും രാജാവ് വ്യക്തമാക്കി.

വില്യം അലക്സാന്‍ഡര്‍ക്ക് പൈലറ്റ് ലൈസന്‍സ് ഉള്ളതായും, അതു നിലനിര്‍ത്താന്‍ അദ്ദേഹം ഇടയ്ക്കിടെ ഗസ്ററ് പൈലറ്റാകാറുണ്ടെന്നും മാത്രമാണ് ഡച്ച് മാധ്യമങ്ങളും ജനതയും ഇതുവരെ മനസിലാക്കിയിരുന്നത്. രാജകുടുംബത്തിലല്ലായിരുന്നു ജനനമെങ്കില്‍ താന്‍ മുഴുവന്‍ സമയ പൈലറ്റാകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിമാനത്തില്‍ യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം ഒരിക്കലും സ്വന്തം പേര് വെളിപ്പെടുത്തിയിരുന്നില്ല. യൂണിഫോമില്‍ ആരും തിരിച്ചറിഞ്ഞിരുന്നതുമില്ല. 2011 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിനു ശേഷം കോക്ക്പിറ്റ് ഡോര്‍ എപ്പോഴും ലോക്ക് ചെയ്താണ് യാത്രാ വിമാനങ്ങള്‍ പറത്തുക. അതു കാരണം യാത്രക്കാര്‍ക്ക് കോ പൈലറ്റിനെ അധികം സമയം കാണുന്നതിനും അവസരമില്ല.

ബ്രൂണെയ് സുല്‍ത്താന്‍, ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, മക്കളായ വില്യം, ഹാരി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള തുടങ്ങിയവരും പരിശീലനം നേടിയ പൈലറ്റുമാരാണ്.
- dated 18 May 2017


Comments:
Keywords: Europe - Otta Nottathil - 18520175 Europe - Otta Nottathil - 18520175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201710
ചുഴലിക്കാറ്റ് ഭീതിയില്‍ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020176
കുടിയേറ്റ പ്രതിസന്ധിക്ക് സ്നേഹത്താല്‍ പരിഹാരം കാണണം: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
171020175
മഹത്തായ മാറ്റം വാഗ്ദാനം ചെയ്ത് സെബാസ്ററ്യന്‍ കര്‍സ് അധികാരത്തിലേക്ക് Recent or Hot News
വലതുപക്ഷവും സര്‍ക്കാരിലേക്ക് തുടര്‍ന്നു വായിക്കുക
1710201703
പൂവാല ശല്യം തടയാന്‍ ഫ്രാന്‍സില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
171020171
രണ്ടു കാറ്റലന്‍ നേതാക്കള്‍ സ്പാനിഷ് കസ്ററഡിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020175
ആസ്റററിക്സ് ഇല്ലസ്ട്രേഷന്‍ 1.4 മില്യന്‍ യൂറോയ്ക്ക് ലേലത്തില്‍ പോയി
തുടര്‍ന്നു വായിക്കുക
161020173
ഓസ്ട്രിയയെ നയിക്കാന്‍ മുപ്പത്തൊന്നുകാരന്‍ ; കുര്‍സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us