Today: 09 Aug 2022 GMT   Tell Your Friend
Advertisements
ലുമുംബയുടെ പല്ല് ബെല്‍ജിയം തിരിച്ചു കൊടുത്തു
Photo #1 - Europe - Otta Nottathil - 21620226lumumba
ബ്രസല്‍സ്: കോംഗോയിലെ സ്വാതന്ത്ര്യസമര നായകനും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പാട്രിസ് ലുമുംബയുടെ സ്വര്‍ണപ്പല്ലുകള്‍ ബെല്‍ജിയന്‍ സര്‍ക്കാര്‍ തിരികെ നല്‍കി.

കൊളോണിയല്‍ കാലഘട്ടത്തില്‍ കോംഗോയെ ചൂഷണം ചെയ്തതില്‍ ബെല്‍ജിയത്തിന്റെ രാഷ്ട്രത്തലവന്‍ ഫിലിപ്പ് രാജാവ് ഖേദപ്രകടനം നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് ലുമുംബയുടെ ആകെയുള്ള ശേഷിപ്പ് തിരികെ നല്‍കാന്‍ ബെല്‍ജിയം തയാറായത്.

പ്രത്യേക പേടകത്തില്‍ അടക്കംചെയ്ത പല്ലുകള്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവിന്‍റെ സാന്നിധ്യത്തില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ലുമുംബയുടെ ബന്ധുക്കള്‍ക്കു കൈമാറി.

കോളനിവത്കരണത്തിന് അന്ത്യം കുറിച്ച് 1960ലാണ് കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയായി ലുമുംബ അധികാരത്തിലേറിയത്. 1961ല്‍ വിമതരും ബെല്‍ജിയന്‍ കൂലിപ്പട്ടാളവും ചേര്‍ന്ന് ലുമുംബയെ വധിക്കുകയായിരുന്നു. മൃതശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിക്കുകയായിരുന്നെന്ന് ബെല്‍ജിയന്‍ പൊലീസ് കമീഷണറായിരുന്ന ജെറാര്‍ദ് സൊറ്റെ വെളിപ്പെടുത്തി. ലുമുംബയുടെ സ്വര്‍ണപ്പല്ലുകള്‍ തന്‍റെ പക്കലുണ്ടെന്ന് സൊറ്റെയുടെ മകള്‍ അവകാശപ്പെടുകയും തുടര്‍ന്ന് 2016ല്‍ ബെല്‍ജിയന്‍ ഭരണകൂടം ഇത് പിടിച്ചെടുക്കുകയുമായിരുന്നു.
- dated 21 Jun 2022


Comments:
Keywords: Europe - Otta Nottathil - 21620226lumumba Europe - Otta Nottathil - 21620226lumumba,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ponnonam_lukan_club_sept_24
അയര്‍ലണ്ടിലെ ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 24 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
9820221sweden
അതീവ ഉദാരമായി സ്വീഡിഷ് ജോബ് സീക്കര്‍ വിസ; ആര്‍ക്കും അപേക്ഷിക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
9820222ukraine
യുക്രെയ്ന്‍ ആണവ നിലയത്തിനു നേരേ വീണ്ടും ആക്രമണം Recent or Hot News
തുടര്‍ന്നു വായിക്കുക
holy_mass_knock_aug_9
ബലിയര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം പ്രാര്‍ഥനയില്‍ ഒരുങ്ങി അയര്‍ലണ്ടിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ സമൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
6820227power
യൂറോപ്പിനെ ഇരുട്ടിലാക്കി ഇന്ധന ക്ഷാമം Recent or Hot News
തുടര്‍ന്നു വായിക്കുക
6820226china
യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
6820221ukraine
യുക്രെയ്നില്‍ നിന്ന് വീണ്ടും ചരക്ക് കപ്പലുകള്‍ പുറപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us