Today: 20 Oct 2019 GMT   Tell Your Friend
Advertisements
യൂറോപ്പിന്റെ മുത്തശ്ശി അന്തരിച്ചു
Photo #1 - Europe - Otta Nottathil - Giuseppina_Robucci_died_oldest_person_in_Europe_second_oldest_in_the_orld
മിലാന്‍: യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഇറ്റാലിയന്‍ കാരിയുമായ ഗിയുസിപ്പിനെ റോബുച്ചി അന്തരിച്ചു. നൂറ്റിപ്പതിനാറാമത്തെ വയസിലാണ് റോബുച്ചി വിടവാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 116 വര്‍ഷവും 90 ദിവസവുമാണ് റോബുച്ചി ഭൂമിയില്‍ ജീവിച്ചത്. ജൂണ്‍ 18 നാണ് ഇവര്‍ അന്തരിച്ചത്.
ലോകത്തെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയായിരുന്നു റോബുച്ചി. അമേരിക്ക ആസ്ഥാനമായുള്ള റോബര്‍ട്ട് യംഗ് എന്ന ലോക നരവംശ റിസേര്‍ച്ച് ഗ്രൂപ്പിന്റെ കണ്ടെത്തല്‍ പ്രകാരം ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജീവിതം നയിച്ച ആളുകളുടെ പട്ടികയില്‍ റോബുച്ചിയുടെ സ്ഥാനം പതിനേഴാമതാണ്.
ഇറ്റലിയിലെ തെക്കന്‍ നഗരമായ പോഗോജിയോ ഇംപീരിയേലയില്‍ 1903 മാര്‍ച്ച് 20 നാണ് റോബുച്ചിയുടെ ജനനം. നൊണ്ണ പെപ്പ എന്ന ഓമനപ്പേരില്‍ പ്രാദേശികമായി അറിയപ്പെട്ടിരുന്ന റോബുച്ചിയെ 2012 ല്‍ ഹോണററി മേയര്‍ എന്ന സ്ഥാനം നല്‍കി പോഗോജിയോ നഗരം ആദരിച്ചിരുന്നു. ഇക്കഴിഞ്ഞ ജന്മദിനത്തില്‍ മേയറും സംഘവും ഇവര്‍ താമസിയ്ക്കുന്ന വൃദ്ധസദനത്തിലെത്തി ജന്മദിനാശംസകളും സമ്മാനവും നല്‍കിയിരുന്നു.

ഭര്‍ത്താവുമൊത്ത് വര്‍ഷങ്ങളോളം കോഫി ബാര്‍ നടത്തിയിരുന്ന റൊബുച്ചിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്ക് അഞ്ചു മക്കളും ഒന്‍പത് പേരക്കുട്ടികളും പതിനാറ് കൊച്ചുമക്കളുടെ മക്കളുമുണ്ട്. പ്രപൗത്രര്‍).

ഇവരുടെ സംസ്ക്കാരം നഗരത്തിന്റെ ബഹുമതികളോടെ നടത്തുമെന്ന് സിറ്റി മേയര്‍ അല്‍ഫോന്‍സോ ഡി അലോയിസിയോ അറിയിച്ചു.

1800 കളില്‍ ജനിച്ച എമ്മ മൊറാന്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണെന്ന് ഇറ്റലി മുമ്പ് അകാശപ്പെട്ടിരുന്നു. 2017 ഏപ്രില്‍ 15 ന് 117 വയസ്സും 137 ദിവസവും പ്രായമുള്ളപ്പോളാണ് അന്തരിച്ചത്.

ഗിന്നസ് ബുക്കിലെ രേഖയുടെ അടിസ്ഥാനത്തില്‍ നിലവിലെ ലോകമുത്തശി 116 വയസുള്ള കാനെ തന്നക്ക എന്ന ജപ്പാന്‍കാരിയാണ്. ഇവരുടെ ജനനം 1903 ജനുവരി രണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


- dated 19 Jun 2019


Comments:
Keywords: Europe - Otta Nottathil - Giuseppina_Robucci_died_oldest_person_in_Europe_second_oldest_in_the_orld Europe - Otta Nottathil - Giuseppina_Robucci_died_oldest_person_in_Europe_second_oldest_in_the_orld,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us