Today: 25 Sep 2017 GMT   Tell Your Friend
Advertisements
പ്രാര്‍ഥനകള്‍ സഫലമായി; ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി
Photo #1 - Europe - Otta Nottathil - fr_tom_is_released_oman
Photo #2 - Europe - Otta Nottathil - fr_tom_is_released_oman
ഒമാന്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴന്നാലിലല്‍ എസ്ഡിബിയെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റില്‍ എത്തി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

മസ്കത്തിലെത്തിയ ഫാദര്‍ ടോം ഇന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും അറിയുന്നു.

സലേഷ്യന്‍ സഭയുടെ ബംഗളുരു
പ്രൊവിന്‍സ് അംഗമായ ഫാ. ടോമിനെ മോചിപ്പിക്കാന്‍ മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളില്‍ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാന്‍ കാരണമായത്.

മദര്‍ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാര്‍' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാലാ രാമപുരം സ്വദേശിയുമായ ഫാ. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞ ഈസ്ററര്‍ ദിനത്തില്‍ ഫാ. ടോമിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്നാണ് ഒമാന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മുന്‍കൈഎടുത്തത്.ഇതിനിടെ ഫാ. ടോം ഉഴുന്നാലില്‍ ജീവനുവേണ്ടി യാചിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ട് പോയവര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയില്‍ ആരോപിച്ചിരുന്നു. താന്‍ യൂറോപ്പില്‍ നിന്നുള്ള വൈദികന്‍ ആയിരുവെങ്കില്‍ ഈ വിഷയം വളരെ ഗൗരവത്തോട് കൂടി എടുക്കുമായിരുന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വൈദികനായതുകൊണ്ടാണ് തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ വത്തിക്കാനും വിഷയത്തില്‍ ഇടപെട്ടതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരും ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിരന്തര ഇടപെടലും നടത്തി. ഇതാണ് ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത്.
- dated 12 Sep 2017


Comments:
Keywords: Europe - Otta Nottathil - fr_tom_is_released_oman Europe - Otta Nottathil - fr_tom_is_released_oman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us