Today: 21 Feb 2019 GMT   Tell Your Friend
Advertisements
കേരളത്തിലെ മഹാപ്രളയം ; കേരള സര്‍ക്കാര്‍ നിലപാടുകള്‍ അപഹാസ്യപരം : ഓഐസിസി അയര്‍ലന്‍ഡ്
Photo #1 - Europe - Otta Nottathil - oicc_ireland_press_release_oct_10
ഡബ്ളിന്‍: കേരളത്തിലെ മഹാദുരന്തത്തില്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലഭിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും ഉരുണ്ടു കളിക്കുന്നു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം സ്വരൂപിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയുടെ രേഖകള്‍ വെളിപ്പെടുത്തണമെന്ന് ഓഐസിസി അയര്‍ലന്‍ഡ് ഘടകം ആവശ്യപ്പെട്ടു.

ഡബ്ളിനിലെ ലിഫി വാലിയില്‍ ഓഐസിസി പ്രസിഡന്റ് ബിജു സെബാസ്ററ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനീഷ് കെ ജോയ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഓ ഐസിസി നേതാക്കളായ എല്‍ദോ, ഷിജു, പ്രേംജി, പ്രിന്‍സ്, മനോജ്, വിനോയ്, ജിജോ, ജോര്‍ജ്, എമി, മാത്യു, ഷാജി, സെബാസ്ററ്യന്‍, സാബു, ജോജി ക്രംലിന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച ഫണ്ടിന്റെ കണക്കുപോലും പുറത്തു വിടാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് തികച്ചും സുതാര്യമായി കൈകാര്യം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ കോടതിക്ക് കൊടുത്ത ഉറപ്പുപോലും ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാരെ വിദേശത്തു വിട്ട് വീണ്ടും ഫണ്ട് പിരിവ് ശ്രമത്തില്‍ നിന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പിന്മാറണമെന്ന് ഓഐസിസി അയര്‍ലന്‍ഡ് ഘടകം ആവശ്യപ്പെട്ടു.

പുനരധിവാസത്തിനായി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പൊതുസമൂഹത്തിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ ഈ സാഹചര്യത്തില്‍ വീണ്ടും ഫണ്ട് പിരിവിനായി ഏതെങ്കിലും മന്ത്രിമാര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചാല്‍ ഓഐസിസി ഘടകം ഇത്തരം ധനശേഖരണ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
- dated 10 Oct 2018


Comments:
Keywords: Europe - Otta Nottathil - oicc_ireland_press_release_oct_10 Europe - Otta Nottathil - oicc_ireland_press_release_oct_10,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21220199france
ആന്റി സെമിറ്റിസിസത്തിനെതിരായ മാര്‍ച്ചില്‍ ജൂതത്തൊപ്പി വച്ച് മാക്രോണും Recent or Hot News
തുടര്‍ന്നു വായിക്കുക
21220196serbia
സെര്‍ബിയന്‍ പ്രധാനമന്ത്രിയുടെ സ്വവര്‍ഗ പങ്കാളിക്ക് കുട്ടി ജനിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21220195italy
ഇറ്റലിയില്‍ ആനുകൂല്യ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21220194tax
സ്വിസ് ബാങ്കിന് ഫ്രഞ്ച് കോടതി 3.7 ബില്യന്‍ യൂറോ പിഴ വിധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20220198kulbhushan
കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
20220191lager
ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ ലേഗര്‍ഫീല്‍ഡ് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
oicc_excellency_award_hibi_eden_thanal
കേരള റീബില്‍ഡ് എക്സലന്‍സി അവാര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍ എയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us