Today: 24 Apr 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച വിജയിച്ചു : മെര്‍ക്കല്‍ ഭരണത്തിന് വീണ്ടും പച്ചക്കൊടി
Photo #1 - Germany - Otta Nottathil - 12120183_coalition_merkel_green_licht
ബര്‍ലിന്‍: ജര്‍മനിയില്‍ സി ഡി യു സഖ്യം എസ് പി ഡിയുമായി നടത്തിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വിജയിച്ചു. വലിയ തടസങ്ങളുണ്ടായെങ്കിലും പുതിയ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പച്ചക്കൊടി എസ് പി ഡിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നതായി മെര്‍ക്കലും ഷുള്‍സും പ്രഖ്യാപിച്ചു.

വിട്ടുവീഴ്ചകള്‍ക്ക് സി ഡി യു തയാറായതാണ് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്. രാജ്യത്തിന് ഉചിതമായ നയങ്ങള്‍ മാത്രം സ്വീകരിക്കുക പാര്‍ട്ടിയുടെ കര്‍ത്തവ്യമാണെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ പുതിയ മുന്നണിയുടെ 28 പേജുള്ള കരടു രൂപം ഇരു കക്ഷികളും അംഗീകരിച്ചു. ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തില്‍ ശക്തമായ വെട്ടിക്കുറയ്ക്കലുകള്‍ നിരത്തിയാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്. പ്രതിവര്‍ഷം രണ്ടു ലക്ഷം പേരെ മാത്രമേ സ്വീകരിയ്ക്കുകയുള്ളുവെന്നും ഇങ്ങനെ എത്തുന്നവരുടെ പരിധി നിശ്ചയിച്ചു. കുടുംബാംഗങ്ങളായി മാസത്തില്‍ ആയിരം പേരെ മാത്രമേ ചേര്‍ക്കുകയുള്ളുവെന്നും തീരുമാനമായി.

ഗ്രീന്‍ പാര്‍ട്ടിയുമായും എഫ്ഡിപിയുമായും നടത്തിയ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്, പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച മുന്‍ സര്‍ക്കാരിലെ സഖ്യകക്ഷി എസ് പി ഡിയുമായി സി ഡി യു ~ സി എസ് യു നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്.

പ്രാഥമിക ചര്‍ച്ചകളുടെ അവസാന ദിവസം എസ് പി ഡി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും വലിയ പ്രതിബന്ധങ്ങളെക്കുറിച്ചു സൂചന നല്‍കിയെങ്കിലും മെര്‍ക്കല്‍ നാലാമൂഴവും ചാന്‍സലറായി പുതിയ സര്‍ക്കാര്‍ അധികം വൈകാതെ അധികാരമേല്‍ക്കും.
- dated 12 Jan 2018


Comments:
Keywords: Germany - Otta Nottathil - 12120183_coalition_merkel_green_licht Germany - Otta Nottathil - 12120183_coalition_merkel_green_licht,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
24420188
ജര്‍മനിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24420187
ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധതയുടെ പുതിയ രൂപം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24420181
കൂടുതല്‍ ജര്‍മന്‍ ബിരുദധാരികള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യം കണ്‍സള്‍ട്ടന്‍സികളില്‍
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us