Today: 14 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിക്ക് മാറ്റത്തിന്റെ കാലം
Photo #1 - Germany - Otta Nottathil - 14820196germany
ബര്‍ലിന്‍: വേനല്‍ക്കാല അവധി കഴിഞ്ഞ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി തിരക്കേറിയ നാളുകളാണ് ചാന്‍സലര്‍ക്കും ജര്‍മനിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികള്‍ മുതല്‍ നികുതി പരിഷ്കരണം വരെയുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ട്.

ജര്‍മനിയിലെ അസാധരണമാം വിധം അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥയും കാരണം തിരക്കേറിയ വര്‍ഷം തന്നെയാണ് ചാന്‍സലര്‍ക്കിത്. അതിനു പുറമേ സ്വന്തം ആരോഗ്യ പ്രശ്നങ്ങളും. മൂന്ന് കിഴക്കന്‍ സ്റേററ്റുകളില്‍ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു.

നേരത്തെ നടന്ന സ്റേററ്റ് ഇലക്ഷനുകളും യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഭരണ മുന്നണിയില്‍പ്പെട്ട മൂന്നു കക്ഷികള്‍ക്കും നിരാശാജനകമായിരുന്നു. ഇതു മുന്നണിയുടെ കെട്ടുറപ്പിനെയും ബാധിച്ചിട്ടുണ്ട്. ഗ്രോകോ എന്നറിയപ്പെടുന്ന മുന്നണി തകരാനുള്ള സാധ്യത പോലും മുന്നില്‍ക്കണ്ടാണ് നേതാക്കളുടെ പ്രവര്‍ത്തനം.

കുടിയേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് ശക്തിയാര്‍ജിക്കാന്‍ ഇടയായിരുന്നു. സമാനമായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച ദുര്‍ബലമായ നിലപാടുകള്‍ രാജ്യത്ത് ഗ്രീന്‍ പാര്‍ട്ടി ശക്തിയാര്‍ജിക്കാന്‍ കാരണമാകുന്നുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇതിനു തെളിവാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള കൂടുതല്‍ ശക്തമായ നടപടികള്‍ വരും മാസങ്ങളില്‍ ജര്‍മനി സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.
- dated 13 Aug 2019


Comments:
Keywords: Germany - Otta Nottathil - 14820196germany Germany - Otta Nottathil - 14820196germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ponnupirannal_x_mas_song_jose_Kumpiluvelil
പൊന്നുപിറന്നാള്‍ ക്രിസ്മസ് ഗാനം ഇവിടെ കേള്‍ക്കാം Recent or Hot News
തുടര്‍ന്നു വായിക്കുക
ponnupirannal_Sreyakutty_latest_xmas_Carol_Song_2019
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം "പൊന്നുപിറന്നാള്‍"സ്നേഹോപഹാരമായി സംഗീത ഹൃദയങ്ങളിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
141220196speed
കാലാവസ്ഥാ സംരക്ഷണത്തിന് റോഡില്‍ വേഗ പരിധി വേണം: ജര്‍മന്‍ പരിസ്ഥിതി ഏജന്‍സി Recent or Hot News
തുടര്‍ന്നു വായിക്കുക
141220194brexit
ബോറിസിന്റെ വിജയം: ആശ്വാസവും ആശങ്കയുമായി മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141220191berlin
ജര്‍മനിയില്‍ വാടക വീണ്ടും കൂടും Recent or Hot News
തുടര്‍ന്നു വായിക്കുക
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us