Today: 24 May 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ വിമാനം അപകടത്തില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
Photo #1 - Germany - Otta Nottathil - 18520171
ബര്‍ലിന്‍: ജര്‍മന്‍ ബിസിനസ് ജെറ്റ് വിമാനം ശക്തമായ എയര്‍ ടര്‍ബുലന്‍സ് കാരണം അപകടത്തെ മുഖാമുഖം കണ്ടു. ജനുവരിയില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ അധികൃതര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് ഇപ്പോള്‍ മാത്രം.

വലിയൊരു എയര്‍ബസ് എ380 വിമാനം സൃഷ്ടിച്ച ടര്‍ബുലന്‍സില്‍പ്പെട്ട് ചെറിയ ബിസിനസ് വിമാനം പലതവണ കരണം മറിയുകയായിരുന്നു. ജനുവരി ഏഴിന് അറബിക്കടലിനു മുകളിലായിരുന്നു സംഭവം.

ചലഞ്ചര്‍ 604 വിമാനം എയര്‍ബസില്‍നിന്ന് 300 മീറ്റര്‍ ഉയര വ്യത്യാസത്തിലാണ് പറന്നിരുന്നത്. എന്നാല്‍, 48 സെക്കന്‍ഡിനുള്ളില്‍ ടര്‍ബുലന്‍സില്‍പ്പെട്ട ചെറുവിമാനം കറങ്ങിത്തിരിഞ്ഞു. ആ സമയം ഇരു വിമാനങ്ങളും തമ്മില്‍ 27 കിലോമീറ്റര്‍ അകലമായിരുന്നു.

ഇതെത്തുടര്‍ന്ന് ചെറുവിമാനം 2500 മീറ്ററോളം താഴേക്കു വന്നു. എങ്കിലും പൈലറ്റിനു നിയന്ത്രണം തിരിച്ചുപിടിച്ച് വിമാനം ഒമാനില്‍ ഇറക്കാന്‍ സാധിച്ചു. നാലു യാത്രക്കാരും ഒരു ജീവനക്കാരിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന ഇവര്‍ക്കെല്ലാം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിമാനത്തിനും കാര്യമായ തകരാറുകളുണ്ടായി.
- dated 18 May 2017


Comments:
Keywords: Germany - Otta Nottathil - 18520171 Germany - Otta Nottathil - 18520171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201711
അഞ്ഞൂറു പേരടങ്ങിയ മോഷണ റാക്കറ്റ് തകര്‍ത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
245201710
ജര്‍മനിയിലെ ഇംഗ്ളീഷ് പരീക്ഷയില്‍നിന്ന് ഹാരിയുടെ പ്രസംഗം നീക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24520175
കാലാവസ്ഥാ വ്യതിയാനം: സംശയമുള്ളവരെ ബോധ്യപ്പെടുത്തുമെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24520174
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ ഓഫിസുകളില്‍ റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_oneday_tour_wiesbaden
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയേഴ്സ് ഫോറം ഹെസ്സന്‍ നിയമസഭ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23520171
ആദിമനുഷ്യന്‍ ആഫ്രിക്കയില്‍നിന്നല്ല: ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
mdt_seminar_2017
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മെയ് 25 ന് തിരിതെളിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us