Today: 29 Jun 2017 GMT   Tell Your Friend
Advertisements
വലതുപക്ഷം കൂടുതല്‍ ശക്തമാകുന്നത് പൂര്‍വ ജര്‍മനിയില്‍
Photo #1 - Germany - Otta Nottathil - 19520172

ബര്‍ലിന്‍: തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും അക്രമവും പശ്ചിമ ജര്‍മനിയെ അപേക്ഷിച്ച് കൂടുതല്‍ വ്യാപകവും ശക്തവുമാകുന്നത് പൂര്‍വ ജര്‍മനിയിലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

വലതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് 23,500 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വര്‍ധനയാണിത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ നേര്‍പകുതി പഴയ പൂര്‍വ ജര്‍മനിയിലാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ജര്‍മന്‍ ജനസംഖ്യയില്‍ 19 ശതമാനം മാത്രമാണ് രാജ്യത്തിന്റെ പൂര്‍വ മേഖലയില്‍ താമസിക്കുന്നത്.

എന്നാല്‍, മുന്‍പ് കമ്യൂണിസ്ററ് ഭരണത്തിനു കീഴിലായിരുന്ന പ്രദേശത്തെ ആകെ ഇതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നതിനെതിരേയും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍വ മേഖലയിലുള്ള ആളുകളില്‍ ഭൂരിഭാഗവും വംശീയവാദികളാണെന്ന് റിപ്പോര്‍ട്ട് അര്‍ഥമാക്കുന്നില്ല. എന്നാല്‍, അവര്‍ വംശീയവാദത്തിനെതിരേ നടത്തുന്ന പ്രതികരണങ്ങള്‍ താരതമ്യേന കുറവാണെന്നും വ്യക്തമാക്കുന്നു.

ഹെയ്ഡെന്യൂ, ഫ്രീറ്റാല്‍, ഹെറെന്‍ബര്‍ഗ് എന്നീ ജില്ലകളിലാണ് വലതുപക്ഷ പ്രവര്‍ത്തനം ഏറ്റവും രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു കാരണം ഈ ജില്ലകളുടെ പ്രത്യേക സാഹചര്യങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പശ്ചിമ ജര്‍മന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ പിന്തള്ളപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ഇവിടങ്ങളില്‍ ശക്തമായതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുടിയേറ്റക്കാരും അഭയാര്‍ഥികളും ഇത്തരത്തില്‍ തങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നും ഈ മേഖലയിലുള്ളവര്‍ വിശ്വസിക്കുന്നു.
- dated 19 May 2017


Comments:
Keywords: Germany - Otta Nottathil - 19520172 Germany - Otta Nottathil - 19520172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29620171
ഒറ്റ വോട്ടിനു ജയിച്ച മേയര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം Recent or Hot News
തുടര്‍ന്നു വായിക്കുക
28620171
ജര്‍മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കും ; പാര്‍ലമെന്റില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
28620172
തട്ടമിട്ടതിനു ജോലി നിഷേധിക്കപ്പെട്ട അധ്യാപികയ്ക്ക് നഷ്ടപരിഹാരം Recent or Hot News
തുടര്‍ന്നു വായിക്കുക
27620172
ഉര്‍ദുഗാന്റെ അംഗരക്ഷകര്‍ക്ക് ജി20 ഉച്ചകോടിയുടെ വേദിയില്‍ പ്രവേശനമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
27620171
ഷൂള്‍സിന്റെ വിവാദ പ്രസ്താവനയോടെ ജര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടെജ് Recent or Hot News
തുടര്‍ന്നു വായിക്കുക
26620175
സംസ്കാരച്ചടങ്ങുകള്‍ ഹെല്‍മുട്ട് കോളിനു ചേരാത്തത്: മകന്‍
തുടര്‍ന്നു വായിക്കുക
26620174
മെര്‍ക്കലിനു ധാര്‍ഷ്ട്യം: ഷൂള്‍സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us