Today: 13 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍കാര്‍ക്ക് ഇഷ്ടപ്പെടാത്ത വിദേശ ശീലങ്ങള്‍
Photo #1 - Germany - Otta Nottathil - 3820196german
ബര്‍ലിന്‍: ഏതു നാട്ടില്‍ പോയാലും അവിടത്തെ സംസ്കാരവും രീതികളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതാണ് അഭികാമ്യം. സ്വീകരിക്കാന്‍ സാധിക്കാത്ത വിദേശ കാര്യങ്ങള്‍ ഉണ്ടാകാമെങ്കിലും സ്വന്തം ശീലങ്ങള്‍ ആ നാട്ടുകാര്‍ക്ക് അലോസരമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് മിക്കവരും ചെയ്യുക. ജര്‍മനിയില്‍ താമസിക്കുമ്പോള്‍ ആ നാട്ടുകാര്‍ക്ക് ഇഷ്ടമാകാത്ത രീതികള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

ജര്‍മന്‍കാര്‍ പൊതുവേ സൗഹാര്‍ദ സമീപനം പുലര്‍ത്തുന്നവരാണ്. എന്നുവച്ച്, വെറുതേ ഒരു കാര്യവുമില്ലാതെ അപരിചിതരോടു കുശലം പറയാന്‍ ചെന്നാല്‍ അവര്‍ അന്തം വിട്ടു നില്‍ക്കുകയേയുള്ളൂ. ഇവിടെ അങ്ങനെയൊരു രീതിയില്ല.

എന്തു പറഞ്ഞാലും സോറിയും പാര്‍ഡണുമൊക്കെ ആവര്‍ത്തിക്കുന്ന ഇംഗ്ളീഷ് രീതിയും ജര്‍മത്മകാര്‍ക്കു പഥ്യമല്ല.

ആവശ്യത്തില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതാണ് ജര്‍മന്‍കാര്‍ക്ക് ഇഷ്ടമില്ലാത്ത മറ്റൊരു കാര്യം.

ജോലി ചെയ്യുന്ന ഡെസ്കില്‍ തന്നെ ഭക്ഷണം കഴിക്കുന്നതും ജര്‍മനിയില്‍ ചുറ്റുമുള്ള പുരികങ്ങള്‍ ചുളിയാനിടയാക്കും.

രാത്രി വൈകി വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ജര്‍മനിയില്‍ പതിവില്ല. കഴിക്കാന്‍ വൈകിയാല്‍ ലഘുഭക്ഷണമാക്കുന്നതാണ് ഇവിടത്തെ രീതി. കാരണം, ഉച്ചയ്ക്ക് കഴിക്കുന്നതാണ് ജര്‍മനിയില്‍ പ്രധാന ഭക്ഷണമായി കരുതപ്പെടുന്നത്.

സുഹൃത്തുക്കള്‍ ഒരുമിച്ച് റെസ്റററന്റില്‍ പോയാല്‍, ബില്‍ ഒരുമിച്ച് കിട്ടിയാലും അവരവരുടെ പണം പ്രത്യേകം നല്‍കുന്നതാണ് ഇവിടെ പതിവ്. എന്നാല്‍, ക്ഷണിച്ചു കൊണ്ടു പോകുന്നതാണെങ്കില്‍ ക്ഷണിക്കുന്ന ആള്‍ തന്നെ മുഴുവന്‍ ബില്‍ അടയ്ക്കുകയും ചെയ്യും.

റെസ്റ്ററന്റുകളില്‍ കയറിയാല്‍ ടാപ്പ് വെള്ളം ചോദിക്കുന്നത് വലിയ തെറ്റായാണ് ഇവിടെ കരുതപ്പെടുന്നത്.

കേരളത്തിലെ പോലെ തന്നെ ജര്‍മന്‍ വീടുകളിലും കയറും മുന്‍പ് ചെരുപ്പ് അഴിച്ചു വയ്ക്കുന്നതാണ് മാന്യത.

എത്തേണ്ട സ്ഥലത്ത് വൈകിയെത്തുന്നത്, ഗമ കാണിക്കാനാണെങ്കിലും അംഗീകരിക്കപ്പെടാത്ത നാടാണ് ജര്‍മനി.

പറയാനുള്ള കാര്യങ്ങള്‍ അവ്യക്തമായി പറയുന്നത് ഇവിടെ സ്വീകാര്യമല്ല.

ആവശ്യമില്ലാതെ ഐ ലവ് യൂ പറയുന്നതാണ് സ്വീകാര്യമല്ലാത്ത മറ്റൊരു കാര്യം.
- dated 03 Aug 2019


Comments:
Keywords: Germany - Otta Nottathil - 3820196german Germany - Otta Nottathil - 3820196german,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us