Today: 21 Aug 2019 GMT   Tell Your Friend
Advertisements
എബിന്‍ ജോ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച
Photo #1 - Germany - Otta Nottathil - abin_jo_funeral_aug_3
Photo #2 - Germany - Otta Nottathil - abin_jo_funeral_aug_3
ബര്‍ലിന്‍: ജര്‍മനിയിലെ ഹാംബുര്‍ഗ് നഗരത്തിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ച തൊടുപുഴക്കാരന്‍ വിദ്യാര്‍ത്ഥി എബിന്‍ ജോ എബ്രഹാമിന്റെ(26) സംസ്ക്കാരം ഓഗസ്ററ് മൂന്നിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയത്തില്‍ നടക്കും.

ജര്‍മനിയില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ന്യൂഡെല്‍ഹി വഴി നെടുമ്പാശേരിയിലെത്തുന്ന എബിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ച രാത്രിയോടെ സ്വദേശമായ തൊടുപുഴ, മുതലക്കോടത്തെ സ്വവസതിയിലെത്തിയ്ക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് എബിന് അപകടം സംഭിച്ചത്.

തൊടുപഴ മാര്‍ക്കറ്റ് റോഡില്‍ വൈക്കം ബ്രദേഴ്സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി ജെ ഏബ്രഹാമിന്റെയും, മുഹമ്മ വള്ളാപ്പാട്ടില്‍ കുടുംബാംഗം ബീനയുടെയും മകനാണ് എബിന്‍.ഏക സഹോദരന്‍ അലക്സ് ജോ എബ്രഹാം.

വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബി ടെക്് പഠനത്തിനു ശേഷം ജര്‍മനിയിലെത്തി കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്ററര്‍ ബിരുദം പൂര്‍ത്തിയാക്കിയ എബിന്റെ ഗ്രാജുവേഷന്‍ സെറിമണി നടക്കാനിരിയ്ക്കെയാണ് മുങ്ങി മരണം സംഭവിച്ചത്.രണ്ടര വര്‍ഷം മുന്‍പാണ് എബിന്‍ ജര്‍മനിയിലെത്തിയത്.
ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലേറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അധികം വൈകാതെന്നെ എബിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനും കഴിഞ്ഞത്.

എബിന്റെ മുങ്ങി മരണം അജ്ഞാതമായ കാരണമെന്നാണ് പോലീസ് ഭാഷ്യം. സൈക്കിള്‍ ട്രക്കിംഗ് പ്രേമിയായ എബിന്‍ അപരിചിതരായ മുപ്പതോളം പേരടങ്ങുന്ന ഒരു ഗ്രൂപ്പിനൊപ്പം കൂടിയാണ് ടാറ്റന്‍ബെര്‍ഗ് ഡോവ് എല്‍ബെ തടാകത്തില്‍ ജൂലൈ 28 ന് ഞായറാഴ്ച നീന്തലിനിറങ്ങിയത്. ഉച്ചയ്ക്ക് ഏതാണ്ട് 12 മണിയോടെയാണ് സംഭവം ദുരന്തമായത്. തടാകത്തിലിറങ്ങിയ എബിന്‍ അധികം താമസിയാതെ തന്നെ മരണക്കയത്തിന്റെ പിടിയിലമര്‍ന്നിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തല്‍ക്ഷണം തന്നെ തെരച്ചില്‍ നടത്തിയെങ്കിലും എബിനെ കണ്ടെത്താനായില്ല.

സംഭവം അറിയിച്ച ഉടന്‍തന്നെ പാഞ്ഞെത്തിയ 25 ഓളം അഗ്നിശമന സേനയും, മുങ്ങല്‍ വിദഗ്ധരും, രക്ഷാപ്രവര്‍ത്തകരും കൂടി 40 മിനറ്റ് നേരത്തെ തെരച്ചില്‍ നടത്തിയാണ് എബിനെ വെള്ളത്തിനടിയില്‍ നിന്നും കണ്ടെത്തി കരയ്ക്കെത്തിച്ചത്.

അഗ്നിശമന വകുപ്പിന്റെ കണക്കനുസരിച്ച്, 40 മിനിറ്റോളം എബിന്‍ വെള്ളത്തിനടിയിലായിരുന്നു. അപ്പോഴേയ്ക്കും ആംബുലന്‍സും ഹെലികോപ്റ്ററില്‍ ഡോക്ടറുടെ വിദഗ്ധ സംഘവും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എബിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല.ഉടനെ തന്നെ എബിനെ എകെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലര്‍ പതിഭ പാര്‍ക്കര്‍ തടാകങ്ങളില്‍ കൂടെക്കൂടെ ഉണ്ടാകുന്ന അപകട മരണങ്ങളെപ്പറ്റി ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.(ഫോട്ടോ : കടപ്പാട്)
- dated 02 Aug 2019


Comments:
Keywords: Germany - Otta Nottathil - abin_jo_funeral_aug_3 Germany - Otta Nottathil - abin_jo_funeral_aug_3,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us