Today: 21 Jan 2019 GMT   Tell Your Friend
Advertisements
ഇയു ബ്ളൂ കാര്‍ഡ് ; ജര്‍മനിയിലെത്തിയവരില്‍ കൂടുതലും ഇന്ത്യാക്കാര്‍
Photo #1 - Germany - Otta Nottathil - blu_card_holders_indian_germany
ബര്‍ലിന്‍: അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് മോഡലില്‍ 2009(റിവൈസ്ഡ് വേര്‍ഷന്‍ 2011) മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നടപ്പിലാക്കിയ ബ്ളൂകാര്‍ഡ് സിസ്ററം വസൂലാക്കി ജര്‍മനിയിലെത്തിയ ഇന്‍ഡ്യാക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.

ജര്‍മനിയില്‍ നിലവില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ ബ്ളൂ കാര്‍ഡ് ഉടമകളില്‍ 22.8 ശതമാനവും ഇന്ത്യാക്കാരന്ന് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2017 ലെ ആദ്യത്തെ ആറു മാസക്കാലയളവില്‍ ബ്ളൂ കാര്‍ഡ് സിസ്ററത്തിലൂടെ ജര്‍മനിയിലെത്തിയവരുടെ എണ്ണം 11,203 ആണ്. ഇതിന്റെ നാലില്‍ ഒന്നും (22.8%) ഇന്‍ഡ്യാക്കാരാണന്ന് മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് ഡിപ്പാര്‍ട്ടമെന്റ് (Federal Office for Migration and Refugees (BAMF) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പറയുന്നു.

2016 അവസാനം വരെയുള്ള ജര്‍മനിയിലെ Central Register of Foreigners (AZR) കണക്കനുസരിച്ച്, ജര്‍മനിയില്‍ ജീവിക്കുന്നത് 97,865 (ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട് ധാരികള്‍) ഇന്ത്യക്കാരാണ്. എന്നാല്‍ പത്തു വര്‍ഷം മുന്‍പ് അതായത് 2007 ല്‍ ഇവിടുത്തെ ഇന്‍ഡ്യാക്കാരുടെ എണ്ണം 42,495 മാത്രമായിരുന്നു. ജര്‍മന്‍ പൗരത്വം സ്വീകരിച്ച ജര്‍മനിയിലെ മൊത്തം ഇന്‍ഡ്യാക്കാരുടെ എണ്ണം ഏതാണ്ട് 1,61,000 വരും.

വിദഗ്ധ തൊഴില്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ കിട്ടാതെ വരുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വിദഗ്ധ ജോലിക്കാര്‍ക്കു കുടിയേറാന്‍ അനുവാദം നല്‍കുന്ന രീതിയാണ് ബ്ളൂ കാര്‍ഡ് സിസ്ററം. ഇതില്‍ വര്‍ക്ക് പെര്‍മിറ്റിനു പുറമെ യൂറോപ്യന്‍ യൂണിയന്‍ അതാതു രാജ്യത്തിന്റെ റെസിഡന്‍സ് പെര്‍മിറ്റും അടങ്ങുന്നു എന്ന സവിശേഷതയാണ് ബ്ളൂ കാര്‍ഡിനുള്ളത്. 2013 ലാണ് ഇതു ജര്‍മനിയില്‍ നിലവില്‍ വന്നത്. 2013 ല്‍ 11,290 പേര്‍ ബ്ളൂകാര്‍ഡ് സിസ്ററത്തിലൂടെ ജര്‍മനിയില്‍ എത്തിയപ്പോള്‍ 2016 ല്‍ ഇത്തരക്കാരുടെ എണ്ണം 17,362 ആയി വര്‍ദ്ധിച്ചു.

മാത്തമാറ്റിക്സ്, ഐടി മേഖല, ടെലികമ്യൂണിക്കേഷന്‍, പ്രകൃതി ശാസ്ത്രം, വൈദ്യശാസ്ത്രം, എന്‍ജിനീയറിംങ് എന്നീ മേഖലകളിലാണ് ബ്ളൂ കാര്‍ഡ് അനുവദിയ്ക്കുന്നത്.

മുകളില്‍ പറഞ്ഞിരിയ്ക്കുന്ന മേഖലയില്‍ മിനിമം ബിരുദമോ കുടുതലോ വിദ്യാഭ്യാസമുള്ളവര്‍ക്ക് ബ്ളൂകാര്‍ഡ് സിസ്ററത്തിലൂടെ കുടിയേറാന്‍ സാധിയ്ക്കും. 49,600 മുതല്‍ 52,000 യൂറോ വാര്‍ഷിക ശമ്പളത്തോടുകൂടിയ ജോബ് ഓഫര്‍ ലഭിയ്ക്കുന്നവര്‍ക്ക് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ചില മേഷലകളില്‍ ഇത് 33,200 യൂറോ മുതല്‍ 40,560 യൂറോ എന്ന് സ്കെയിലിലും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയിലെ നിയമപ്രകാരം തുടക്കത്തില്‍ നാലു വര്‍ഷത്തേക്കാണ് ബ്ളൂ കാര്‍ഡ് അനുവദിക്കുക. 33 മാസങ്ങള്‍ക്ക് ശേഷം പെര്‍മനന്റ് റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇതിനിടയില്‍ ജര്‍മന്‍ ഭാഷാ പരീക്ഷ ബി ഒന്ന് (ബി 1) ലെവല്‍ പാസാകുന്നവര്‍ക്ക് 21 മാസം പൂര്‍ത്തിയാവുമ്പോള്‍ തന്നെ പെര്‍മനന്റ് റെസിഡന്റ്ഷിപ്പ് ലഭിയ്ക്കുമെന്നത് ഒരു സവിശേഷതയാണ്.

ജര്‍മനിയിലെ നഴ്സിംങ് മേഖലയില്‍ ബ്ളൂ കാര്‍ഡ് ഇതുവരെ അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയെ കൂടാതെ ചൈനയില്‍ നിന്നും ജര്‍മനിയില്‍ ജോലിക്കെത്തുന്ന പ്രൊഫഷണല്‍ യോഗ്യതകളുള്ളവരുടെ എണ്ണത്തില്‍ വര്‍ധന തുടരുകയാണ്. ചൈനക്കാര്‍ക്കാണ് രണ്ടാം സ്ഥാനം. തൊട്ടടുത്ത സ്ഥാനങ്ങളില്‍ റഷ്യ, ഉക്രെയ്ന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

link : "Studying and Working in Germany" pages 16 et seqq. and page 35
- dated 11 Jan 2018


Comments:
Keywords: Germany - Otta Nottathil - blu_card_holders_indian_germany Germany - Otta Nottathil - blu_card_holders_indian_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21120197men
സ്ത്രീ പ്രവേശനം നിഷേധിച്ച ചാരിറ്റി പരിപാടിക്ക് മേയറുടെ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
21120194fb
തെരഞ്ഞെടുപ്പ് ഇടപെടല്‍ ഒഴിവാക്കാന്‍ ഫെയ്സ്ബുക്ക് ജര്‍മന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
21120196espionage
ചാരവൃത്തി: ജര്‍മനിയുടെ ആരോപണം ഇറാന്‍ നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21120195refrigerent
അനധികൃത റഫ്രിജറന്റ് വ്യാപാരം: കമ്പനികള്‍ തെളിവ് ശേഖരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21120198agriculture
പരിസ്ഥിതി സൗഹൃദ കാര്‍ഷിക സംസ്കാരത്തിനായി ജര്‍മന്‍ കര്‍ഷകര്‍ തെരുവിലിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
20120196akk
ബ്രെക്സിറ്റില്‍നിന്നു ബ്രിട്ടന്‍ പിന്‍മാറണം: ജര്‍മനി
തുടര്‍ന്നു വായിക്കുക
18120196traffic
ഓട്ടോബാനില്‍ കഴിഞ്ഞ വര്‍ഷം 745,000 ട്രാഫിക് ജാമുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us