Today: 20 May 2018 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 14 ന് ആരംഭിയ്ക്കും
Photo #1 - Germany - Otta Nottathil - iaa_frankfurt_2017
ഫ്രാങ്ക്ഫര്‍ട്ട്:അറുപത്തിയേഴാമത് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ(IAA) സെപ്റ്റംബര്‍ 14 മുതല്‍ 24 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 14, 15 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 16 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിയ്ക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട എക്സിബിഷന്‍ സെന്ററില്‍ (ങലലൈഴലഹറ്റിറല, ഘൗറംശഴഋൃവമൃറഅിഹമഴല 1, 60327 എൃമിസളൗൃേ മാ ങമശി) രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശന സമയം.

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്ത്രിതിയില്‍ ഒരുക്കിയിരിയ്ക്കുന്ന ഷോയില്‍ അന്താരാഷ്ട്രതലത്തില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1060 ഓളം പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. ഏതാണ്ട് 100 ഓളം രാജ്യങ്ങളില്‍ നിന്നും 12,000 ഓളം മാദ്ധ്യമപ്രവര്‍ത്തകര്‍ മേളയിലെ പുതുവിശേഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തുന്നുണ്ട്. 2015 ലെ കണക്കനുസരിച്ച് 10 ലക്ഷത്തിലധികം സന്ദര്‍ശകര്‍ മേളയിലെ നേര്‍ക്കാഴ്ച കാണാന്‍ എത്തിയിരുന്നു.

വിവിധ കമ്പനികളുടെ കാറുകള്‍, പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇലക്ട്രോ കാറുകള്‍ & ഐടി മെക്കാനിസം, വാഹനങ്ങളുടെ പാര്‍ട്സ് & അസസറീസ്, ട്രെയിലര്‍ വാഹനങ്ങള്‍, മോഡല്‍ വാഹനങ്ങള്‍, ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം.

എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഭാവിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന ജര്‍മന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ ഇലക്ട്രിക് കാറുകളും ചെറുവാഹനങ്ങളും ഈ മേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കപ്പെടും.

ജര്‍മനിയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ഷോ 1897 ല്‍ ബര്‍ലിനിലാണ് നടന്നത്. 1911 വരെ ഓരോ വര്‍ഷത്തിലും എന്നാല്‍ 1905,06,07 എന്നീ വര്‍ഷങ്ങളില്‍ രണ്ടുതവണയും പ്രദര്‍ശനങ്ങള്‍ നടന്നു. പിന്നീട്

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബര്‍ലിനില്‍ 1921 ല്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ 1939 ല്‍ ബര്‍ലിനിലെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 1947/49 ല്‍ ഹാന്നോവറിലാണ് പ്രദര്‍ശനം നടന്നത്. ഇതുവരെയുള്ള പ്രദര്‍ശനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വിജയലക്ഷ്യം നേടാഞ്ഞതിനെ തുടര്‍ന്ന് പ്രദര്‍ശനം ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു പറിച്ചുനട്ടു.

1951 ലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ആദ്യമായി ഈ പ്രദര്‍ശനം നടത്തിയത്. ഇത് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി അന്താരാഷ്ട്ര പ്രദര്‍ശനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഓട്ടോമോട്ടീവ് കമ്പനികള്‍ സാങ്കേതിക വിപ്ളവത്തിലൂടെ പുതുപുത്തന്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ആധുനികലോകത്തിന്റെ പ്രശസ്തി പിടിച്ചുപറ്റാന്‍ ഫ്രാങ്ക്ഫര്‍ട്ട് വാഹനഷോ മേള വേദിയാക്കി. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും നടന്നു വന്ന മേള 2015 ലാണ് അവസാനമായി നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമാണ് ഇപ്പോള്‍ ഐഎഎ യ്ക്കുള്ളത്.

For Info : http://www.iaa.de
- dated 13 Sep 2017


Comments:
Keywords: Germany - Otta Nottathil - iaa_frankfurt_2017 Germany - Otta Nottathil - iaa_frankfurt_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us