Today: 20 May 2018 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ തിരുവോണം ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - onam_lca_hagen_2017
ഹാഗന്‍: ജര്‍മനിയിലെ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ (എല്‍സിഎ) ആഭിമുഖ്യത്തില്‍ തിരുവോണമാഘോഷിച്ചു. സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച ഹാഗന്‍ സെന്റ് എലിസബെത്ത് ദേവാലയ കപ്പേളയില്‍ നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങള്‍ സമാരംഭിച്ചു. ദിവ്യബലിയില്‍ ഫാ. യേശുദാസ്, ഫാ.സാജു, ഫാ.ജോര്‍ജ്, ഫാ.ഷോജേസ് എന്നിവര്‍ കാര്‍മ്മികരായി. സൂസന്‍, മേഴ്സി, സുരേന്ദ്രന്‍ എന്നിവരുടെ ഗാനാലാപനത്തിന് ഫാ.നെല്‍സണ്‍ കീബോര്‍ഡും, സോളമന്‍ ഗിത്താറും ഗായകസംഘത്തിന് അകമ്പടിയായി.

തുടര്‍ന്ന് ദേവാലയ ഹാളില്‍ ആഘോഷപരിപാടികള്‍ അരങ്ങേറി. സൂസന്‍ യേശുദാസ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ജൂലി യേശുദാസ് മനോഹരമായി പൂക്കളം ഒരുക്കി. അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ ദാനിയേല്‍ സ്വാഗതം ആശംസിച്ചു. ആഘോഷത്തില്‍ വിശിഷ്ടാതിഥികളായ വൈദികരായ യേശുദാസ്, സാജു, ജോര്‍ജ്, ഷോജേസ് എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സുരേന്ദ്രന്‍, സൂസന്‍, മേഴ്സി, ഫാ.നെല്‍സണ്‍, സൂരജ്, ശ്രുതി ഫാ.ആന്റണി, ജോസ് പോണാട്ട്, ഫിലിപ്പ് എന്നിവരുടെ ഓണപ്പാട്ടുകള്‍, ഫാ.ജോര്‍ജിന്റെ ഓണത്തെക്കുറിച്ചുള്ള ലഘുപ്രഭാഷണം തുടങ്ങിയവ ആഘോഷത്തെ സജീവമാക്കി. മോളി പോണാട്ട്,തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൂലി പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഡ്യൂസല്‍ഡോര്‍ഫിലും പ്രാന്തപ്രദേശങ്ങളിലെയും മലയാളികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യ ആസ്വാദനത്തിനു ശേഷം നടന്ന എല്‍സിഎ സെക്രട്ടറി യേശുദാസ് നന്ദിപ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.
- dated 13 Sep 2017


Comments:
Keywords: Germany - Otta Nottathil - onam_lca_hagen_2017 Germany - Otta Nottathil - onam_lca_hagen_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us