Today: 09 Aug 2022 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും
Photo #1 - Germany - Otta Nottathil - perunal_kodiyettam_cologne_2022
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പതാമത്തെ തിരുനാളിനും, ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ജൂണ്‍ 25 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് തുടക്കം കുറിയ്ക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ആന്റണി സഖറിയ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ജൂണ്‍ 28 7 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിയ്ക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. സുവര്‍ണ്ണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയില്‍ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

വൈക്കം സ്വദേശി ആന്റണി സഖറിയ, സ്മിത കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസിദേന്തി. തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.
- dated 21 Jun 2022


Comments:
Keywords: Germany - Otta Nottathil - perunal_kodiyettam_cologne_2022 Germany - Otta Nottathil - perunal_kodiyettam_cologne_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
covid_rules_bayern_streng
ശരത്കാലത്തില്‍ ബവേറിയ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കു വരുന്ന വിദ്യാര്‍ത്ഥികളും സന്ദര്‍ശന വിസക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_german_province_summer_fest
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
9820224ticket
9 യൂറോ ടിക്കറ്റ് സ്കീം തുടരണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
9820223frankfurt
വിമാനം വൈകുന്നതില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനു പേരുദോഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us