Today: 18 Nov 2017 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കാലാവസ്ഥ കലിതുള്ളി ; രണ്ടു മരണം
Photo #1 - Germany - Otta Nottathil - weather_germany_2_died
ബര്‍ലിന്‍: യൂറോപ്പിലെ പ്രത്യേകിച്ച് ജര്‍മനിയിലെ വേനല്‍ക്കാലം കഴിഞ്ഞ് ശരത്കാലത്തിന്റെ തുടക്കത്തിലേയ്ക്കു പ്രവേശിയ്ക്കുമ്പോള്‍ പ്രകൃതിയും താണ്ഡവത്തിനു തയ്യാറെടുക്കുകയാണെന്നുള്ള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ജനങ്ങളെ ഭയാശങ്കയിലേയ്ക്കു നയിക്കുകയാണ്. ഇക്കഴിഞ്ഞ ഒരാഴ്ചയായി ജര്‍മനിയില്‍ ഇടതടവില്ലാതെ കനത്ത മഴയും ഒപ്പം ശക്തമായ കാറ്റും വരാനിരിയ്ക്കുന്ന പ്രകൃതിക്ഷോഭത്തിന്റെ മുന്നോടിയായിട്ടാണ് പ്രവചിയ്ക്കുന്നത്.

ഷ്വെല്‍സ്വിഗ് ഹോള്‍സ്റെറയിന്‍, നീഡര്‍സാക്സന്‍, മെക്കലന്‍ബുര്‍ഗ് ഫോര്‍പോമന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പുറമെ ഹാംബുര്‍ഗ്, ബ്രമ്മന്‍ എന്നീ പ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റുണ്ടാകുമെന്നാണ് മുന്നറിപ്പ്.

ചൊവ്വാഴ്ച വൈകുന്നേരം വടക്കന്‍ ജര്‍മന്‍ നഗരമായ മ്യൂന്‍സ്റററില്‍ ഹൈവേയിലുണ്ടായ കാറുകളുടെ കൂട്ടയിടിയില്‍ രണ്ടു പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹൈവേ ക്രാഷ് ഉണ്ടായതെന്നാണ് പോലീസ് ഭാഷ്യം. കനത്ത മഴയെത്തുടര്‍ന്ന് സൂര്യപ്രകാശം ശക്തിപ്പെടുകയും വാഹനമോടിയ്ക്കുന്നവര്‍ക്ക് റോഡ് അവ്യക്തമാവുകയും ചെയ്തതാണ് അപകടകാരണം. അപകടത്തില്‍ 20 ഓളം കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു. 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറു മീറ്റര്‍ ചുറ്റളവില്‍ തകര്‍ന്ന കാറുകളെല്ലാം കെട്ടിക്കിടന്നു. അതേ ഹൈവേയില്‍ തന്നെ 10 കിലോ മീറ്റര്‍ അകലത്തില്‍ മറ്റൊരു സംഭവത്തില്‍ രണ്ടു ട്രക്കുകളുടെ കൂട്ടിയിടിയില്‍ 26 കാറുകളാണ് അപകടത്തിപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ച ഹൈവേ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് പോലീസ് വീണ്ടും തുറന്നത്.

കനത്ത മഴയും ചുഴലിക്കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് ജര്‍മന്‍ കാലാവസ്ഥ (ഉണഉ).വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്. ചുഴലിക്കാറ്റിന്റെ ശക്തി മണിക്കൂറില്‍ 90 മുതല്‍ 160 കി.അി വേഗത്തില്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇത് ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ജര്‍മനിയാകെ വ്യാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. നിലവിലെ 20 ഡിഗ്രി സെല്‍സ്യാണ് അന്തരീക്ഷ താപനില.ശരത്ക്കാലത്തിലെ ചുഴലിയെ സെബാസ്ററ്യാന്‍ എന്ന ഓമനപ്പേരിലാണ് വിളിയ്ക്കുന്നത്.
- dated 13 Sep 2017


Comments:
Keywords: Germany - Otta Nottathil - weather_germany_2_died Germany - Otta Nottathil - weather_germany_2_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us