Today: 15 Nov 2019 GMT   Tell Your Friend
Advertisements
ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചു
Photo #1 - India - Finance - 18420199jet

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചു. 25 വര്‍ഷത്തെ സര്‍വീസാണ് ബുധനാഴ്ച രാത്രി പത്തരയോടെ അമൃത്സറില്‍ നിന്നുള്ള മുംബൈ~ഡല്‍ഹി വിമാന നിലത്തിറങ്ങിയതോടെ നിലംതൊട്ടത്.

20,000 തൊഴിലുകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യാത്രക്കാര്‍ക്കു റീഫണ്ട് നല്‍കാനുള്ള വകയിലും വായ്പക്കാര്‍ക്കു തിരിച്ചുകിട്ടാനുള്ള തുകയിലുമായി ആയിരക്കണക്കിനു കോടി രൂപയുടെ കാര്യവും അനിശ്ചിതത്വത്തില്‍. ബാങ്കുകള്‍ക്കു മാത്രം 8,500 കോടിയിലേറെ നല്‍കാനുണ്ട്.

ബാങ്കുകളുടെ കൂട്ടായ്മ 400 കോടി രൂപയുടെ അടിയന്തര സഹായം നിഷേധിച്ചതാണ് ജെറ്റ് എയര്‍വേയ്സിനെ താഴെയിറക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അടിയന്തരമായി 400 കോടി രൂപയുടെ വായ്പ നല്‍കണമെന്നു കമ്പനി ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചു ബാങ്കുകള്‍. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അഞ്ചു വര്‍ഷത്തിനിടെ പ്രവര്‍ത്തനം നിര്‍ത്തുന്ന ഏഴാമത്തെ ആഭ്യന്തര വിമാന സര്‍വീസ് കമ്പനിയാണ് പ്രമുഖ വ്യവസായി നരേഷ് ഗോയല്‍ സ്ഥാപിച്ച ജെറ്റ്. കടക്കെണിയില്‍ നിന്നു കരകയറാനുള്ള പരിശ്രമങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കമ്പനി അടച്ചുപൂട്ടാതിരിക്കാന്‍ സര്‍വ ശ്രമങ്ങളും നടത്തിനോക്കി കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, ഇനിയും വായ്പ നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ബാങ്കുകള്‍. കഴിഞ്ഞ ഡിസംബറില്‍ 123 വിമാനങ്ങള്‍ പറപ്പിച്ചിരുന്നതാണു കമ്പനി. കഴിഞ്ഞ മാസത്തോടെ ഇരുപതും പിന്നീട് പതിനൊന്നുമായി കുറഞ്ഞു. ഇന്നലെ സര്‍വീസ് നിര്‍ത്തുമ്പോള്‍ വെറും അഞ്ചു വിമാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
- dated 18 Apr 2019


Comments:
Keywords: India - Finance - 18420199jet India - Finance - 18420199jet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us