Today: 15 Nov 2019 GMT   Tell Your Friend
Advertisements
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം : യോഗയെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദിയുടെ കുറിപ്പ്
Photo #1 - India - Otta Nottathil - 20620191yoga
Photo #2 - India - Otta Nottathil - 20620191yoga
ബര്‍ലിന്‍: ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാനും, ഈ യോഗ ദിനത്തില്‍ കുടുംബത്തോടൊപ്പം യോഗ ചെയ്യാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഫിറ്റ്നസിലേക്കും വെല്‍നസിലേക്കുമുള്ള പാസ്പോര്‍ട്ട് എന്നാണ് യോഗയെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. അതു വെറുമൊരു വ്യായാമല്ലെന്നും, സ്വയം കണ്ടെത്തുന്നതിനുള്ള ഉപാധിയാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ എന്ന സങ്കല്‍പ്പത്തിനു പകരം നമ്മള്‍ എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയാണ് യോഗ. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും മാനസികമായ സന്തോഷം ലഭിക്കണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് മനസിനുള്ള ഔഷധമാണ് യോഗ.

ആയുരാരോഗ്യ സൗഖ്യത്തിനും യോഗ ഉത്തമം. ജോല സംബന്ധമായും അല്ലാതെയുമുള്ള സമ്മര്‍ദങ്ങള്‍ക്കും ഇതു പ്രതിവിധിയാണ്. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും യോഗയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി.

ജര്‍മനിയിലെ ഇന്‍ഡ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ബര്‍ലിനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടക്കും.

ബര്‍ലിനില്‍ വൈകുന്നേരം നാലുമണി മുതല്‍ അഞ്ചര വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇന്‍ഡ്യന്‍ എംബസി അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്ററര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്ക് ടി ഷര്‍ട്ടും, ഇരിയ്ക്കാനുള്ള പായയും സൗജന്യമായി നല്‍കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
- dated 20 Jun 2019


Comments:
Keywords: India - Otta Nottathil - 20620191yoga India - Otta Nottathil - 20620191yoga,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us