Today: 24 Aug 2019 GMT   Tell Your Friend
Advertisements
40,000 നഴ്സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലന്‍ഡ്സ് ; കേരളം സഹായിക്കുമെന്ന് മുഖ്യമന്ത്രി
Photo #1 - India - Otta Nottathil - cm_pinarayi_vijayan_promising_nurses_to_dutch_ambassador
Photo #2 - India - Otta Nottathil - cm_pinarayi_vijayan_promising_nurses_to_dutch_ambassador
ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ വേണ്ടത്ര നഴ്സുമാരില്ലാതെ കുഴയുന്ന നെതര്‍ലന്‍ഡ്സിന് കേരളത്തില്‍ നിന്നും നഴ്സുമാരെ നല്‍കി പ്രശ്നം പരിഹരിയ്ക്കാമെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നെതര്‍ലന്‍ഡ്സില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും നിലവില്‍ 30,000 മുതല്‍ 40,000 ആളുകളെ ആവശ്യമുണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ വൈദഗ്ധവും മതിപ്പുളവാക്കുന്നതാണെന്നും സ്ഥാനപതി പറഞ്ഞിരുന്നു.ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടങ്ങുന്ന ഉന്നതതല സംഘം ഇക്കഴിഞ്ഞ മെയ് എട്ടുമുതല്‍ 12 വരെ നെതര്‍ലാന്‍ഡ്സില്‍ സന്ദര്‍ശനം നടത്തി ഒരുപിടി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. രാജ്യത്തെ കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 1520 അംഗ പ്രതിനിധി സംഘവും രാജകുടുംബത്തിന്റെ കൂടെയുണ്ടാകും.40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍കൈ്കവ്സ്
വകുപ്പും നെതര്‍ലാന്‍ഡ്സ് ദേശീയ ആര്‍കൈ്കവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കുമെന്നും പിണറായി അറിയിച്ചു.

ജര്‍മനിയിലെ നഴ്സിംഗ് ക്ഷാമം പരിഹരിയ്ക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 31 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ജര്‍മനിയിലെ കാര്യങ്ങള്‍ അവതരിപ്പിച്ചു മടങ്ങിയ ലേഖകന് ഇതുവരെ ഒരു മറുപടിയോ അതിന്റെ അന്വേഷണ പുരോഗതിയോ ഉണ്ടായില്ല. റാന്നി എംഎല്‍എ രാജു എബ്രഹാമും ലേഖകനും, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജിന്‍സണ്‍ ഫ്രാന്‍സ് വര്‍ഗീസും ഒന്നിച്ച് അന്ന് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍വെച്ച് മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന എം.വി ജയരാജനും നോര്‍ക്ക ഡയറക്ടറുമായിട്ടാണ് നഴ്സിംഗ് വിവരങ്ങള്‍ രേഖാമൂലം എഴുതി നല്‍കിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. നോര്‍ക്കയുമായി കാര്യങ്ങള്‍ നടപ്പിലാക്കമെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒരു ഫോളോഅപ്പോ മറ്റു അനന്തര നടപടികളോ നാളിതുവരെ ഉണ്ടായിട്ടില്ല. നെതര്‍ലണ്ട്സിനെ സഹായിക്കുന്ന കൂട്ടത്തില്‍ ജര്‍മനിയുടെ കാര്യം കൂടി പരിഗണിക്കാന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ നന്നായിരുന്നു. അതിനായി ഇന്‍ഡ്യയിലെ ജര്‍മന്‍ എംബസിയുമായും ജര്‍മന്‍ കോണ്‍സുലേറ്റുമായും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് ഏറ്റവും ഉചിതമായിരിയ്ക്കും.
- dated 31 Jul 2019


Comments:
Keywords: India - Otta Nottathil - cm_pinarayi_vijayan_promising_nurses_to_dutch_ambassador India - Otta Nottathil - cm_pinarayi_vijayan_promising_nurses_to_dutch_ambassador,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us