Today: 15 Oct 2018 GMT   Tell Your Friend
Advertisements
ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി
Photo #1 - India - Otta Nottathil - loka_kerala_sabha_started
Photo #2 - India - Otta Nottathil - loka_kerala_sabha_started
തിരുവനന്തപുരം : കേരളത്തിലെ ജനാധിപത്യ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടുകൊണ്ട് ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനു നിയമസഭാ മന്ദിരത്തില്‍ തുടക്കമായി.
രാവിലെ 9.30നു സഭയുടെ രൂപീകരണം സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കരടു രേഖയുടെ വിശദാംശങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടു.

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ലോക രംഗത്ത് അറിവിന്റെ വിപ്ളവത്തിന് ചാല് കീറുന്നവരുടെ മുന്‍ നിരയില്‍ മലയാളികളുണ്ട്. അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളി പ്രവാസികള്‍ക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് പ്രയോജനം ചെയ്യും. അവരുടെ കേരള സന്ദര്‍ശനങ്ങളിലെ സേവനം സര്‍വകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകള്‍കൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കി ചേര്‍ക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള്‍ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചു. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്.
സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ.

ജര്‍മനിയില്‍ നിന്നും ജിന്‍സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍, മാത്യു ജേക്കബ്, ജോസ് പുതുശേരി, ജോളി തടത്തില്‍, പോള്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നു രാവിലെ 11 നു പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാകും.

ശോഭന, ടി.ജെ.എസ്.ജോര്‍ജ്, എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണു ചര്‍ച്ച. വൈകിട്ട് മൂന്നിനു ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തില്‍ ചര്‍ച്ച. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ.കൃഷ്ണകുമാര്‍ അവതാരകനാകും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം 2.30 നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.

4.30നു മേഖലാ ചര്‍ച്ചകളുടെ അവതരണം. 6.15 മുതല്‍ സാംസ്കാരിക പരിപാടികള്‍. പ്രഭാവര്‍മ രചിച്ചു ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും. നാളെ രാവിലെ മുതല്‍ വിവിധ മേഖലാ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിനു പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരളസഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്നു വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ്. സമാപനത്തോടനുബന്ധിച്ചു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

തുടക്കത്തില്‍ കല്ലുകടി

സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്കരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്നം രമ്യമായി പരിഹരിച്ചു.
- dated 12 Jan 2018


Comments:
Keywords: India - Otta Nottathil - loka_kerala_sabha_started India - Otta Nottathil - loka_kerala_sabha_started,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151020189
വിമാനത്തില്‍നിന്നു താഴെ വീണ് ജീവനക്കാരിക്കും പരുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_
തോമസ് മാത്യുവിന്റെ സംസ്ക്കാരം ഒക്ടോബര്‍ 16 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121020187
മീ ടൂ ക്യാംപെയ്നു പിന്തുണയുമായി സ്മൃതി ഇറാനിയും Recent or Hot News
എം.ജെ അക്ബര്‍ മറുപടി പറയണമെന്ന് ആവശ്യം തുടര്‍ന്നു വായിക്കുക
121020186
ഗംഗയെ രക്ഷിക്കാന്‍ ഉപവാസം കിടന്ന അഗര്‍വാള്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
101020189
ഖനിത്തൊഴിലാളി കുഴിച്ചെടുത്തത് ഒന്നരക്കോടിയുടെ വജ്രം Recent or Hot News
തുടര്‍ന്നു വായിക്കുക
91020187
അറബിക്കടല്‍ തീരങ്ങളില്‍ ചുഴലിക്കാറ്റുകള്‍ പതിവാകും
തുടര്‍ന്നു വായിക്കുക
91020185
ശബരിമല: റിവ്യൂ ഹര്‍ജിക്ക് അടിയന്തര പരിഗണനയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us