Today: 23 Sep 2020 GMT   Tell Your Friend
Advertisements
ബ്രിക്സ് ബാങ്കിന് ലാറ്റിനമെരിക്കയുടെ പിന്തുണ
Photo #1 - Not Applicable - Otta Nottathil - brics_bank_latinamerican_support
ബ്രസീലിയ: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്സ്) എന്നീ രാജ്യങ്ങള്‍ ഐഎംഎഫിനു ബദലായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രിക്സ് ബാങ്കിന് ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളുടെ പിന്തുണ.

ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും ഉള്‍പ്പടെയുള്ള പാശ്ചാത്യ നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ബദലാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സംരംഭങ്ങളെ ഇടത് മനോഭാവമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ടോ ഒഴികെയുള്ള മിക്ക ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളും നരേന്ദ്ര മോദി അടക്കമുള്ള ബ്രിക്സ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.

ഫോര്‍ട്ടലേസയില്‍ സമാപിച്ച ആറാമത് ഉച്ചകോടിയിലാണ് ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മാ ബാങ്കും സഞ്ചിത നിധിയും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 50,000 കോടി മൂലധനമുള്ള 'ന്യൂഡവലപ്പ്മെന്റ് ബാങ്ക്' അടിസ്ഥാന സൗകര്യവികസനത്തിനുള്ള സാമ്പത്തിക സഹായം അംഗരാജ്യങ്ങള്‍ക്ക് ലഭ്യമാക്കും. ഒരുലക്ഷംകോടി മൂലധനമുള്ള സഞ്ചിതനിധി താത്കാലിക സാമ്പത്തികപ്രതിസന്ധിയില്‍ പെടുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

നവലിബറല്‍ നവ കോളനിവത്കരണ നയങ്ങളെ ചെറുക്കാന്‍ ന്യൂ ഡവലപ്പ്മെന്റ് ബാങ്കിനാവുമെന്ന് ബോളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് അഭിപ്രായപ്പെട്ടു. തങ്ങളുടെ സമ്പദ് വ്യവസ്ഥ കൊള്ളയടിക്കുന്ന ഊഹാധിഷ്ടിത മൂലധനശക്തികളില്‍നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളടക്കമുള്ള വികസ്വരരാജ്യങ്ങളെ രക്ഷിക്കാന്‍ പുതിയ സംരംഭത്തിനാകുമെന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു.

അതേസമയം, വാഷിങ്ടണ്‍ ആസ്ഥാനമായ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് വേര്‍പെടാനല്ല, അതിനെ ജനാധിപത്യവത്കരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ബ്രസീലിന്റെ പ്രസിഡന്റ് ദില്‍മ റൂസഫ് പറഞ്ഞു. ആഗോള സന്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിന് ബ്രിക്സ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി അധ്യക്ഷ ക്രിസ്റൈ്റന്‍ ലഗാര്‍ഡെ.
- dated 19 Jul 2014


Comments:
Keywords: Not Applicable - Otta Nottathil - brics_bank_latinamerican_support Not Applicable - Otta Nottathil - brics_bank_latinamerican_support,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us