Today: 15 Dec 2018 GMT   Tell Your Friend
Advertisements
മലേഷ്യയില്‍ വധശിക്ഷ നിരോധിച്ചു
Photo #1 - Other Countries - Otta Nottathil - 121020188

ക്വാലലംപുര്‍: മലേഷ്യയില്‍ വധശിക്ഷ നിര്‍ത്തലാക്കി. വിവിധ കേസുകളില്‍ വധശിക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവുകളും റദ്ദാക്കുമെന്ന് നിയമന്ത്രി ല്യൂ വ്യു കിയോങ് പ്രഖ്യാപിച്ചു.

1200 പേരോളമാണ് മലേഷ്യയില്‍ വിവിധ കേസുകളിലായി വധ ശിക്ഷ കാത്തു കഴിയുന്നത്. കൊലപാതകം, ലഹരിമരുന്ന് കടത്ത്, രാജ്യദ്രോഹം, തട്ടിക്കൊണ്ടു പോകല്‍, ഭീകരത എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ വിധിക്കാറുള്ളത്.

വധശിക്ഷ നിരോധിക്കുമെന്നത് തങ്ങളുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് ആശവിനിമയ വകുപ്പമന്ത്രി ഗോബിന്ദ് സിങ് ഡിയോ പറഞ്ഞു. വധശിക്ഷ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കുന്നതിനുള്ള മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കൊപ്പമായിരിക്കും മലേഷ്യയെന്നും അദ്ദേഹം വ്യക്തമാക്കി. 142 രാജ്യങ്ങളാണ് ഇതു വരെ വധശിക്ഷ നിരോധിച്ചിട്ടുള്ളത്. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അധികാരമേറ്റതിനു ശേഷമുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണിത്.
- dated 12 Oct 2018


Comments:
Keywords: Other Countries - Otta Nottathil - 121020188 Other Countries - Otta Nottathil - 121020188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us