Today: 13 Apr 2021 GMT   Tell Your Friend
Advertisements
വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്ന് സംശയം ബലപ്പെടുന്നു
Photo #1 - Singapore - Otta Nottathil - malesian_plane_8days
കൊലാലംപുര്‍/വാഷിങ്ടണ്‍ : കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം, ഏതെങ്കിലും ഇന്ത്യന്‍ നഗരത്തില്‍ ഭീകരാക്രമണം നടത്താനാണോ റാഞ്ചിയതെന്ന സംശയം ബലപ്പെടുന്നു. ബില്‍ ക്ളിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സ്ട്രോബ് ടോള്‍ബോട്ടാണ് ഈ സംശയം ഉന്നയിച്ചത്.

2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ , ഏതെങ്കിലും ഇന്ത്യന്‍ നഗരത്തില്‍ ആക്രമണം നടത്തുകയായിരുന്നിരിക്കാം ഭീകരരുടെ ഉദ്ദേശമെന്ന് ടോള്‍ബോട്ട് ട്വിറ്ററില്‍ പറഞ്ഞു.

Malaysian plane mystery: Direction, fuel load & range now lead some to suspect hijackers planned a 9/11type attack on an Indian ctiy.
? tSrobe Talbott (@strobetalbott) March 15, 2014

കാണാതായ വിമാനം സംബന്ധിച്ച ദുരൂഹത, വിമാനം സഞ്ചരിച്ചുവെന്ന് കരുതുന്ന ദിശ, വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ധനത്തിന്റെ അളവ് തുടങ്ങിയവയാണ് ഈ സംശയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു.

ക്വലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് ബോധപൂര്‍വം വ്യതിചലിച്ച് സഞ്ചരിച്ചുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അജ്ഞാത ലക്ഷ്യത്തിലേക്ക് വിമാനം ഏഴു മണിക്കൂറോളം പറന്നുവെന്ന വിവരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് ടോള്‍ബോട്ട് ട്വിറ്ററില്‍ തന്റെ ആശങ്ക രേഖപ്പെടുത്തിയത്.

അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി ഒരാഴ്ച മുന്‍പ്കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന് ഏറ്റവും ഒടുവിലത്തെ നിഗമനം ബലപ്പെടുകയാണ്. വിമാനത്തിന്റെ വാര്‍ത്താവിനിമിയബന്ധം ബോധപൂര്‍വം വിച്ഛേദിച്ചതിനും വിമാനം വഴിതിരിച്ചുവിട്ടതിനും തെളിവുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉപഗ്രഹ, റഡാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം വഴിതിരിച്ച് പറത്തിയെന്ന വെളിപ്പെടുത്തല്‍.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസാഖ്സ്താനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയ്ക്കുള്ള മേഖലകളില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. ഇതോടെ, ചെനൈ്ന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ തീരങ്ങളിലേക്കും തിരച്ചില്‍ നീളും. തെക്കന്‍ ചൈനാക്കടലിലെ തിരച്ചില്‍ അവസാനിപ്പിക്കാനും തീരുമാനിച്ചു. തായ്ലന്‍ഡ് തീരം മുതല്‍ കിഴക്കന്‍ മലേഷ്യ വരെയുള്ള ഈ മേഖലയിലെ 90000 ചതുരശ്ര കിലോമീറ്റര്‍ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ അന്വേഷണം.

വിമാനത്തിലെ യാത്രക്കാരെയും പൈലറ്റുമാരുള്‍പ്പെടെയുള്ള 12 ജീവനക്കാരെയും കുറിച്ച് വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞയുടന്‍ തന്നെ വിമാനത്തിന്റെ പൈലറ്റ് സഹരിയ അഹമ്മദ് ഷായുടെ കൊലാലംപുരിലെ വീട്ടില്‍ മലേഷ്യന്‍ പോലീസ് പരിശോധന നടത്തി. വിമാനം കാണാതായതില്‍ പൈലറ്റിന് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. മോഷ്ടിച്ച പാസ്പോര്‍ട്ടുമായി കയറിയ രണ്ട് ഇറാന്‍ സ്വദേശികളെച്ചുറ്റിപ്പറ്റി ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു. എങ്കിലും അടിസ്ഥാനമില്ലെന്ന് കണ്ട് പിന്നീട് ഉപേക്ഷിച്ചു.

വിവിധരാജ്യങ്ങളുടെ റാഡാര്‍ വിവരങ്ങളിലൂന്നിയുള്ള അന്വേഷണവും തുടങ്ങി. വിമാനം കടന്നുപോകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ റഡാറുകളില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി ഇന്ത്യ, ചൈന, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ളാദേശ്, പാകിസ്താന്‍, മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുടെ റഡാര്‍ വിവരം ആവശ്യപ്പെടും.

വിമാനം റാഞ്ചിയകാര്യം നേരിട്ട് സ്ഥിരീകരിച്ചില്ലെങ്കിലും അതിനുള്ള സാധ്യത വ്യക്തമാക്കുന്ന വിവരങ്ങളാണ് ശനിയാഴ്ച കൊലാലംപുരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നജീബ് റസാഖ് നല്‍കിയത്. അട്ടിമറിയും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വിയറ്റ്നാം അതിര്‍ത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ നിന്ന് സിഗ്നല്‍ നല്‍കുന്ന ട്രാന്‍സ്പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്നാണ് കരുതുന്നതെന്ന് നജീബ് റസാഖ് പറഞ്ഞു. പ്രാദേശികസമയം രാവിലെ 8. 11 നും വിമാനത്തില്‍ നിന്ന് ഒരു ഉപഗ്രഹത്തിലേക്ക് സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏത് മേഖലയില്‍ നിന്നാണ് ഇതെന്ന് വ്യക്തമായ സൂചന നല്‍കാന്‍ ഉപഗ്രഹ വിവരങ്ങള്‍ക്കായില്ല. കസാഖ്സ്താനും തുര്‍ക്ക്മെനിസ്താനും ഇടയിലുള്ള പ്രദേശം, ഇന്‍ഡൊനീഷ്യയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലുള്ള മേഖല എന്നിവടങ്ങളില്‍ നിന്നാണ് വിമാനത്തില്‍ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചതെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായശേഷം ഏഴ് മണിക്കൂറോളം വിമാനം യാത്ര തുടര്‍ന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെയാണ് വിമാനംേ ബാധപൂര്‍വം ആരോ വഴിതിരിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന നിഗമനത്തില്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിമാനം കാണാതായി എട്ട് ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രി പത്രസമ്മേളനം വിളിച്ചത്.

ഇന്ത്യന്‍ സമുദ്രത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചു

റാഞ്ചിയ വിമാനം ഇന്ധനം തീര്‍ന്നതുമൂലം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണിരിക്കാമെന്ന അഭ്യൂഹം ശക്തമാണ്. ഉപഗ്രഹം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വിമാനം ഈ മേഖല ലക്ഷ്യമാക്കി പോയെന്നാണ് സൂചനയെന്ന് ബ്രിട്ടീഷ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വ്യാപക തിരച്ചില്‍ തുടങ്ങിയെങ്കിലും നിര്‍ത്തിവെച്ചു.

ഇന്ത്യയുടെ കരമേഖലയില്‍ എവിടെയെങ്കിലും സുരക്ഷിതമായി ഇറങ്ങിയേക്കാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു. എങ്കിലും കര്‍ശന വ്യോമ സുരക്ഷയുള്ള ഈ മേഖലയിലൂടെ വിമാനം അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നും അഭിപ്രായുമുണ്ട്.

പതിവ് വ്യോമപാതയായ പശ്ചിമേഷ്യയിലേക്കോ യൂറോപ്പിലേക്കോ വിമാനം തട്ടിക്കൊണ്ടുേപാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
- dated 16 Mar 2014


Comments:
Keywords: Singapore - Otta Nottathil - malesian_plane_8days Singapore - Otta Nottathil - malesian_plane_8days,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us