Today: 25 Aug 2019 GMT   Tell Your Friend
Advertisements
പഴയ തീവ്ര നിലപാടുകാരി സ്ററുഡന്റ്സ് യൂണിയന്‍ അധ്യക്ഷ
Photo #1 - U.K. - Otta Nottathil - 114201908srudent

ലണ്ടന്‍: തീവ്ര നിലപാടുകളിലൂടെ വിവാദനായികയായിട്ടുള്ള സംസം ഇബ്രാഹിം യുകെയിലെ നാഷണല്‍ യൂണിയന്‍ ഓഫ് സ്ററുഡന്റ്സിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോള്‍ 23 വയസുള്ള സംസം പതിനാറാം വയസില്‍ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ് ഒരു വര്‍ഷം മുന്‍പ് വിവാദമായത്. ഇസ്ളാമിക അധികാരം സ്ഥാപിക്കണമെന്നും വെള്ളക്കാരെ അടിച്ചമര്‍ത്തണമെന്നും മറ്റുമായിരുന്നു പരാമര്‍ശങ്ങള്‍.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സൗഹൃദം പാടില്ലെന്നും, പെണ്‍കുട്ടികള്‍ പ്രകോപനപരമായ വസ്ത്രധാരണം നടത്തരുതെന്നും മറ്റും അന്നു പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം താന്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റി വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നാണ് സംസം ഇപ്പോള്‍ പറയുന്നത്.

ഇപ്പോഴത്തെ പ്രകടന പത്രികയില്‍ താരതമ്യേന പുരോഗമനപരമായ നിര്‍ദേശങ്ങളാണ് സംസം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ ട്യൂഷന്‍ ഫീസ് നിര്‍ത്തലാക്കാന്‍ സമരം ചെയ്യണമെന്നതാണ് ഇതിലൊന്ന്. ബ്രിട്ടനില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദേശികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.
- dated 11 Apr 2019


Comments:
Keywords: U.K. - Otta Nottathil - 114201908srudent U.K. - Otta Nottathil - 114201908srudent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820197indians
യുകെയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24820197farage
കരാറില്ലാത്ത ബ്രെക്സിറ്റ് കാരണം കുഴപ്പങ്ങളുണ്ടാമെന്ന് ഫാരാജും Recent or Hot News
തുടര്‍ന്നു വായിക്കുക
24820196brexit
യുകെ ~ യുഎസ് വ്യാപാര കരാറിനു ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
24820192boris
ബോറിസ് ജോണ്‍സണ്‍ മേശയില്‍ ചവിട്ടുന്ന ചിത്രം ചര്‍ച്ചയാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23820199brexit
ബ്രെക്സിറ്റ് നടപ്പാകുന്ന ദിവസം തന്നെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ബ്രിട്ടനു കഴിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
23820198brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തു ചെയ്യും?
തുടര്‍ന്നു വായിക്കുക
23820195brexit
ഐറിഷ് ബാക്ക്സ്റേറാപ്പ് ഒഴിവാക്കാനാവില്ല: ജോണ്‍സനോട് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us