Today: 22 Jan 2018 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് സന്ദര്‍ശനം ട്രംപ് റദ്ദാക്കി
Photo #1 - U.K. - Otta Nottathil - 13120189
ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനം യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പുതിയ എംബസി വാങ്ങിയ മുന്‍ സര്‍ക്കാറിന്‍െറ നടപടിയെ വിമര്‍ശിച്ചാണ് നടപടി.

നിലവിലെ എംബസി ചുളുവിലയ്ക്ക് വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് "മോശം ഇടപാടാ'യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചത്.

ഈമാസം 16ന് നടക്കുന്ന എംബസി ഉദ്ഘാടന ചടങ്ങില്‍ ട്രംപിന് പകരം വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണായിരിക്കും പങ്കെടുക്കുകയെന്നാണ് സൂചന. ബ്രിട്ടീഷ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന കേന്ദ്രമായ മെയ്ഫെയറിലെ ഗ്രോസ്വെനര്‍ സ്ക്വയറില്‍നിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയന്‍ എലംസിലേക്ക് എംബസി മാറ്റുന്നതിനുള്ള 120 കോടി ഡോളറിന്‍െറ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. നേരത്തേ ജോര്‍ജ് ബുഷിന്‍െറ കാലത്ത് ഈ നീക്കം നടന്നിരുന്നുവെങ്കിലും ഒബാമയുടെ കാലത്താണ് ഇത് യാഥാര്‍ഥ്യമായത്.

സുരക്ഷാ, പരിസ്ഥിതി കാരണങ്ങളെ തുടര്‍ന്നാണ് എംബസി മാറ്റാന്‍ തീരുമാനിച്ചത്. ഖത്തറിലെ ദിയാര്‍ റിയല്‍ എസ്റേററ്റ് ഇന്‍വെസ്ററ്മന്‍െറ് കമ്പനിക്കാണ് പഴയ എംബസി കെട്ടിടം വിറ്റത്. ആഡംബര ഹോട്ടലാക്കി മാറ്റാനാണ് കമ്പനിയുടെ പദ്ധതി.എംബസി ഉദ്ഘാടനത്തിന് മാത്രമായുള്ള വരവായിട്ടായിരുന്നു ട്രംപിന്‍െറ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഇതുകൂടാതെ ഫെബ്രുവരിയില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചിരുന്നു. ഫെബ്രുവരി 26,27 തീയതികളിലായിരിക്കും ഈ സന്ദര്‍ശനമെന്നാണ് സൂചന.
- dated 13 Jan 2018


Comments:
Keywords: U.K. - Otta Nottathil - 13120189 U.K. - Otta Nottathil - 13120189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22120181
ബ്രിട്ടീഷ് വിസയ്ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും തിരുവനന്തപുരത്തും സൗകര്യം Recent or Hot News
തുടര്‍ന്നു വായിക്കുക
201201810
ബ്രിട്ടിഷ് ~ ഫ്രഞ്ച് ഉച്ചകോടി: സുരക്ഷാ ഉടമ്പടി ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20120189
നുസ്രത്ത് ഗനി ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ മുസ്ളിം വനിതാ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
20120181
ഓസ്കര്‍ സ്റൈ്റല്‍ സെല്‍ഫിയുമായി തെരേസ മേയും ഇമ്മാനുവല്‍ മാക്രോണും Recent or Hot News
തുടര്‍ന്നു വായിക്കുക
191201810
കഷണ്ടിയെ അനുജന്‍ കളിയാക്കി; ഉള്ള മുടിയും കളഞ്ഞ് വില്യം Recent or Hot News
തുടര്‍ന്നു വായിക്കുക
19120185
കലൈസ് അഭയാര്‍ഥികളുടെ കാര്യത്തില്‍ ഫ്രാന്‍സും യുകെയും കരാറിലെത്തി
തുടര്‍ന്നു വായിക്കുക
17120188
സൂപ്പര്‍മാര്‍ക്കറ്റ് ചെയ്നില്‍ പ്ളാസ്ററിക് നിരോധനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us