Today: 18 Aug 2022 GMT   Tell Your Friend
Advertisements
ബ്രിട്ടനെതിരായ നിയമ നടപടി യൂറോപ്യന്‍ യൂണിയന്‍ നീട്ടിവച്ചു
Photo #1 - U.K. - Otta Nottathil - 16620228brexit
ലണ്ടന്‍: ബ്രിട്ടനെതിരേ സ്വീകരിക്കാന്‍ തീരുമാനിച്ച നിയമനടപടികള്‍ രണ്ടുമാസത്തേക്ക് നീട്ടിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.

ബ്രെക്സിറ്റ് കരാറിലെ വടക്കന്‍ അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ മാറ്റിയെഴുതാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കങ്ങളാണ് യൂറോപ്യന്‍ നിയമപരമായി ചോദ്യം ചെയ്യുന്നത്. രണ്ട് മാസത്തിനുള്ളില്‍ യു.കെ മറുപടി നല്‍കിയില്ലെങ്കില്‍, കോടതിയെ സമീപിക്കുമെന്ന് യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് മാരോസ് സെഫ്കോവിച്ച് പറഞ്ഞു.

യു.കെ സര്‍ക്കാര്‍ ഈ ആഴ്ച ആദ്യം പാര്‍ലമെന്റില്‍ പുതിയ വടക്കന്‍ അയര്‍ലന്‍ഡ് പ്രോട്ടോകോള്‍ ബില്‍ അവതരിപ്പിച്ചിരുന്നു. യു.കെയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് വടക്കന്‍ അയര്‍ലന്‍ഡിലേക്കുള്ള ചില സാധനങ്ങളുടെ കസ്ററംസ് പരിശോധനകള്‍ ഒഴിവാക്കാനാണ് നിര്‍ദിഷ്ട ബില്ലിലൂടെ യു.കെയുടെ ശ്രമം. രണ്ട് വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ച കരാറിലെ വ്യാപാരം, നികുതി, ഭരണസംവിധാനങ്ങള്‍ എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍ എന്നതിനാല്‍ ഏകപക്ഷീയമായ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിക്കുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടെങ്കിലും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനെ യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത വിപണിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെ ബ്രിട്ടന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള ചരക്കുകള്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ കടക്കാന്‍ നികുതി വേണമെന്നായി. ഈ നികുതി ഒഴിവാക്കുന്ന പുതിയ നിയമത്തിന്റെ കരടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2020ല്‍ ഒപ്പിട്ട കരാര്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാറിനെതിരെ ആരംഭിച്ച നിയമനടപടികള്‍ ഇരുകക്ഷികളും സംയുക്തമായി 2021 സെപ്റ്റംബറില്‍ നിര്‍ത്തിവെച്ചിരുന്നു.
- dated 16 Jun 2022


Comments:
Keywords: U.K. - Otta Nottathil - 16620228brexit U.K. - Otta Nottathil - 16620228brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us