Today: 13 Dec 2019 GMT   Tell Your Friend
Advertisements
ബോറിസ് ജോണ്‍സനു മുന്നില്‍ വെല്ലുവിളികള്‍ ഏറെ
Photo #1 - U.K. - Otta Nottathil - 247201910boris
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു മുന്നില്‍ ബ്രെക്സിറ്റ് നടപ്പാക്കല്‍ മുതല്‍ മധ്യേഷന്‍ സംഘര്‍ഷങ്ങള്‍ വരെ വെല്ലുവിളികള്‍ ഏറെ.

ബ്രെക്സിറ്റ് വിഷയമാണ് മുന്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണിന്റെയും തെരേസ മേയുടെയും രാജിക്കു കാരണമായത്. രണ്ടുതവണ ബ്രെക്സിറ്റ് തീയതി നീട്ടിയത് തെരേസാ മേയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഒക്ടോബര്‍ 31~നാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന് നല്‍കിയിട്ടുള്ള അവസാനതീയതി. കരാറോടെയോ അല്ലാതെയോ അന്ന് യൂണിയന്‍ വിടാം. അല്ലെങ്കില്‍ തുടരാം. എന്നാല്‍, ഏതു വിധേനയും അതേ ദിവസം തന്നെ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചു കഴിഞ്ഞു. കരാറില്ലാത്ത ബ്രെക്സിറ്റിനോടു യോജിക്കുന്ന നിലപാടുകള്‍ അദ്ദേഹം നേരത്തെ തന്നെ പരസ്യമാക്കിയിരുന്നതുമാണ്.

ലണ്ടന്‍ മേയറായിരുന്ന സമയത്ത് ബ്രിട്ടന്‍ ഏകവിപണിയായി തുടരുന്നതിന്റെ നേട്ടങ്ങള്‍ പലതവണ വേദികളില്‍ പറഞ്ഞിട്ടുണ്ട് ഇദ്ദേഹം. കരാറില്ലാതെ യൂണിയന്‍ വിടാന്‍ തീരുമാനിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടീഷ് എം.പി.മാര്‍ നേരത്തേ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ കരാറോടെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിനു പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല.

ഐറിഷ് ബാക്സ്റേറാപ്പ് ഉള്‍പ്പെടെയുള്ള വിവാദവ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിച്ച് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സ്വീകാര്യമായ കരാര്‍ കൊണ്ടുവരാന്‍ ജോണ്‍സണാകുമോയെന്നതാണ് ചോദ്യം. കരാറില്‍ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് യൂണിയന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായി നിലനില്‍ക്കുന്ന ഭിന്നത നയതന്ത്രപരമായി പരിഹരിക്കപ്പെടേണ്ടതാണ്. ഇറാനും ബ്രിട്ടനും പരസ്പരം ഇരുരാജ്യങ്ങളുടെയും എണ്ണക്കപ്പലുകള്‍ കസ്ററഡിയിലെടുത്തിരിക്കുന്നു. ഇറാന്റെ ഗ്രേയ്സ്~വണ്‍ കപ്പല്‍ ബ്രിട്ടന്റെ പിടിയിലും ബ്രിട്ടന്റെ സ്റെറനാ ഇംപേരോ ഇറാന്റെ കസ്ററഡിയിലുമാണുള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെ യു.എന്‍. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്ന കുറ്റത്തിനാണ് ഗ്രേയ്സ് വണ്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രഗതാഗതച്ചട്ടം ലംഘിച്ചുവെന്ന കുറ്റത്തിന് സ്റെറനാ ഇംപേരോയും. സ്റെറനാ ഇംപേരോയെയും അതിലെ ജീവനക്കാരെയും അതിവേഗം തിരിച്ചെത്തിക്കുകയെന്നത് ജോണ്‍സണിന്റെ അഭിമാനപ്രശ്നമാണ്.

ബ്രിട്ടന്‍ തങ്ങളുടെ കപ്പല്‍ വിട്ടയച്ചാല്‍ ബ്രിട്ടീഷ് കപ്പലിനെയും വിട്ടയക്കുമെന്ന നിലപാടിലാണ് ഇറാന്‍. എന്നാല്‍, ഇറാന്‍ കപ്പല്‍ നിയമപരമായി പിടിച്ചെടുത്തതാണെന്ന നിലപാടിലുറച്ച് ബ്രിട്ടനും. ഈ സാഹചര്യത്തില്‍ പരസ്പരം കപ്പലുകള്‍ കൈമാറിയുള്ള നീക്കുപോക്കിന് തുനിഞ്ഞാല്‍ ബ്രിട്ടനത് നാണക്കേടാകും. പകരം ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ നിയമങ്ങളുദ്ധരിച്ച് യു.എന്‍. പോലെയുള്ള അന്താരാഷ്ട്ര സംഘടനകളെയും യു.എസ്. അടക്കമുള്ള ലോകരാജ്യങ്ങളെയും ഒപ്പംനിര്‍ത്തി ഇറാനുമേല്‍ സമ്മര്‍ദംചെലുത്തിയുള്ള പരിഹാരത്തിനു ശ്രമിക്കുക എന്നതായിരിക്കും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യത്തെ പ്രധാന ദൗത്യങ്ങളിലൊന്ന്.
- dated 24 Jul 2019


Comments:
Keywords: U.K. - Otta Nottathil - 247201910boris U.K. - Otta Nottathil - 247201910boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
joy_to_the_world_carol_evening_birmingham_dec_14
കണ്ണിനും കാതിനും കരോള്‍ സന്ധ്യ കുളിര്‍മയേകാന്‍ ജോയ് ടു ദി വേള്‍ഡ് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131220195snp
ലിബറല്‍ ഡെമോക്രാറ്റുകളുടെ ബ്രെക്സിറ്റ് വിരുദ്ധ വാദത്തിനു തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
131220194nicola
സ്കോട്ടിഷ് സ്വാതന്ത്ര്യവാദവുമായി വീണ്ടും നിക്കോള Recent or Hot News
തുടര്‍ന്നു വായിക്കുക
131220191election
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ബോറിസ് സുനാമയില്‍ തകര്‍ന്നടിഞ്ഞ് ലേബര്‍ പാര്‍ട്ടി ; കണ്‍സര്‍വേറ്റീവിന് തുടര്‍ഭരണത്തിനായി പച്ചക്കൊടി Recent or Hot News
തുടര്‍ന്നു വായിക്കുക
131220192boris
ഇതു ടോറി ഭൂകമ്പം: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
131220193corbyn
മാധ്യമങ്ങളെ പഴിച്ച് കോര്‍ബിന്‍
തുടര്‍ന്നു വായിക്കുക
131220196diabetic
പ്രമേഹത്തിനുള്ള മരുന്ന് ക്യാന്‍സറിനു കാരണമായേക്കുമെന്ന് മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us