Today: 26 May 2019 GMT   Tell Your Friend
Advertisements
പിന്‍മാറ്റ കരാര്‍ പാസാക്കിയാല്‍ രാജിവയ്ക്കാം: തെരേസ മേയ്
Photo #1 - U.K. - Otta Nottathil - 28320192brexit
ലണ്ടന്‍: അടുത്ത ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ പാസാക്കിക്കൊടുത്താല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്ന് ഭരണകക്ഷി എംപിമാര്‍ക്ക് തെരേസ മേയുടെ ഉറപ്പ്. രാജ്യത്തിന്റെയും പാര്‍ട്ടിയുടെ നന്മയെ കരുതിയാണ് ഉദ്ദേശിച്ചതിലും നേരത്തെ സ്ഥാനമൊഴിയാന്‍ താന്‍ സന്നദ്ധയാകുന്നതെന്നും അവര്‍ 1922 കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കി.

ബ്രെക്സിറ്റ് ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിനു നേതൃത്വം നല്‍കുന്നത് താനായാരിക്കരുതെന്ന് വലിയൊരു വിഭാഗം ടോറി എംപിമാര്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹത്തിനു താന്‍ എതിരു നില്‍ക്കില്ലെന്നും തെരേസ മേയ് വ്യക്തമാക്കി. അതേസമയം, രാജിവയ്ക്കാന്‍ പ്രത്യേകിച്ചൊരു തീയതി അവര്‍ മുന്നോട്ടുവച്ചില്ല.

തെരേസ ആവശ്യപ്പെട്ടതനുസരിച്ച് അവരുടെ കരാര്‍ പാസാക്കിയെടുത്താല്‍ മേയ് മാസത്തോടെ രാജ്യത്ത് നേതൃമാറ്റമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, കരാര്‍ പാസായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുമെന്നും മുന്നറിയിപ്പ്.

കരാറിനു ബദലായി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് വോട്ടെടുപ്പ് നടത്താനുള്ള അവകാശം എംപിമാര്‍ സര്‍ക്കാര്‍ താത്പര്യത്തിനു വിരുദ്ധമായി പിടിച്ചെടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ബ്രെക്സിറ്റ് പൂര്‍ത്തിയാകുക എന്നത് നമ്മുടെ ചരിത്രപരമായ കര്‍ത്തവ്യമാണ്. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് തെരേസ പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള വിമത നേതാക്കള്‍ ഈ നിര്‍ദേശത്തോടു പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും അവര്‍ പൊതുവില്‍ സന്തുഷ്ടരായിരുന്നു എന്നാണ് വിലയിരുത്തല്‍.
- dated 27 Mar 2019


Comments:
Keywords: U.K. - Otta Nottathil - 28320192brexit U.K. - Otta Nottathil - 28320192brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us