Today: 25 Sep 2017 GMT   Tell Your Friend
Advertisements
കര്‍ദിനാള്‍ മൈസ്നര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് മലയാളികള്‍
Photo #1 - Germany - Otta Nottathil - funeral_cardinal_meisner_malayalees
കൊളോണ്‍: ജൂലൈ അഞ്ചിന് അന്തരിച്ച മുന്‍ കൊളോണ്‍ ആര്‍ച്ച് ബിഷ്പ് കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നര്‍ക്ക് ജര്‍മനി അന്ത്യവിട നല്‍കി. ജൂലൈ 15 ന് ശനിയാഴ്ച രാവിലെ നടന്ന സംസ്കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

കൊളോണിലെ സെന്റ് ഗിറിയോണ്‍ ബസിലിക്കയിലായിരുന്നു പ്രധാന ചടങ്ങുകള്‍. നേരത്തെ കത്തീഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ പതിനായിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിയ്ക്കാന്‍ അവിടെ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ 9.15 ന് സെന്റ് ഗിറിയോണ്‍ ബസലിക്കയില്‍ നിന്നും വിലാപയാത്രയാരംഭിച്ചു. നഗരികാണിയ്ക്കലിനു ശേഷം 10 മണിയ്ക്ക് കൊളോണ്‍ കത്തീഡ്രലായ ഡോമില്‍ എത്തി. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മൈസ്നറുടെ നേരത്തെയുള്ള ആഗ്രഹപ്രകാരം കൊളോണ്‍ ഡോമിന്റെ അടിയിലുള്ള നിലവറയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്.

കര്‍ദ്ദിനാള്‍ മൈസ്നറുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് കൊളോണ്‍ ആര്‍ച്ച് ബിഷപ് റെയ്നര്‍ മരിയ വോള്‍ക്കി മുഖ്യകാര്‍മികത്വം വഹിച്ചു.

ഹംഗറിയില്‍ നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ, അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് നിക്കോള എറ്ററോവിച്ച്, കാത്തലിക് ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സസ് അധ്യക്ഷന്‍ കര്‍ദിനാള്‍ റെയനാര്‍ഡ് മാര്‍ക്സ്, മുഖ്യമന്തി അര്‍മീന്‍ ലാഷെറ്റ്, ലിംബുര്‍ഗ് മുന്‍ബിഷപ്പ് റ്റീബാര്‍റ്റ്സ്, മാര്‍പാപ്പായുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ഗെന്‍സ്വൈന്‍, സംസ്ഥാന മന്ത്രിമാര്‍, ജര്‍മനിയിലെ മഴുവന്‍ കര്‍ദ്ദിനാളന്മാരും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്, ഒട്ടനവധി ബിഷപ്പുമാരും,വൈദികരും, നിരവധി മലയാളി വൈദികരും, കൊളോണ്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള മലയാളികളും ഉള്‍പ്പടെ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു.

കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ നിന്നും ഇന്‍ഡ്യന്‍ പതാകയുമേന്തിയാണ് കര്‍ദ്ദിനാളിന്റെ അന്ത്യകര്‍മ്മങ്ങളില്‍ മലയാളികള്‍ പങ്കെടുത്തത്. ചടങ്ങിന് ഒരു വന്‍ ജനാവലിതന്നെ സാക്ഷ്യം വഹിച്ചു. ഏതാണ് ഒരുമണിയോടുകൂടിയാണ് കര്‍മ്മങ്ങള്‍ അവസാനിച്ചത്.

കാല്‍ നൂറ്റാണ്ടുകാലം കാലം കൊളോണ്‍ രൂപതയെ നയിച്ച ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മൈസ്നര്‍ 2015 ല്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തുനിന്നും സ്വയം വിരമിയ്ക്കുകയായിരുന്നു. കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ 2005 ല്‍ നടന്ന സില്‍വര്‍ ജൂബിലി പെരുനാളിന് മുഖ്യാഥിതിയായിരുന്ന മൈസ്നര്‍ക്ക് ഇന്‍ഡ്യാക്കാരോട് പ്രത്യേകിച്ച് മലയാളികളോട് പ്രത്യേക മമതയുണ്ടായിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ചപ്പോള്‍ വിവിധ രൂപതകളില്‍ സന്ദര്‍ശനം നടത്തി രൂപതാദ്ധ്യക്ഷന്മാരുമായി നല്ല ചങ്ങാത്തിലുമായിരുന്നു കര്‍ദ്ദിനാള്‍ മൈസ്നറുടെ വേര്‍പാട് ഇന്‍ഡ്യാക്കാര്‍ക്ക് ഒരു നഷ്ടം തന്നെയാണ്.
- dated 17 Jul 2017


Comments:
Keywords: Germany - Otta Nottathil - funeral_cardinal_meisner_malayalees Germany - Otta Nottathil - funeral_cardinal_meisner_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us