Today: 19 Jun 2019 GMT   Tell Your Friend
Advertisements
സിദാന്‍ വീണ്ടും റയല്‍ കോച്ച്
Photo #1 - Europe - Sports - 12320195reeal
മാഡ്രിഡ്: ഫ്രഞ്ച് ഫുട്ബോളിലെ ഇതിഹാസം സിനദിന്‍ സിദാന്‍ ഒരിക്കല്‍ക്കൂടി സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കുന്നു. 2001 മുതല്‍ 2006 വരെ റയലില്‍ കളിച്ച സിദാന്‍ പ്രധാന പരിശീലന പരിചയമൊന്നുമില്ലാതെ 2016ല്‍ ടീമിന്റെ മാനെജരായി സ്ഥാനമേറ്റിരുന്നു. 2018ല്‍ അപ്രതീക്ഷിതമായി സ്ഥാനം ഉപേക്ഷിച്ചു പോകും വരെ വമ്പന്‍ പ്രകടനങ്ങളാണ് റയലിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടരെ മൂന്നു വട്ടം ചാംപ്യന്‍സ് ലീഗ് കിരീടം വരെ ടീം സ്വന്തമാക്കിയിരുന്നു.

എന്നാല്‍, സിദാന്‍ ക്ളബ് വിട്ട ശേഷം ടീമിന്റെ പ്രകടന ഗ്രാഫ് കുത്തനെ ഇടിയുകയായിരുന്നു. അഞ്ച് മാസത്തെ ദൗത്യത്തില്‍ നേരിട്ട വമ്പന്‍ പരാജയങ്ങളുടെ പേരില്‍ സാന്റിയാഗോ സോളാരിയെ ക്ളബ് അധികൃതര്‍ പുറത്താക്കിയ ശേഷമാണ് ചുമതല വീണ്ടും ഏറ്റെടുക്കാന്‍ സിദാനെ പ്രേരിപ്പിക്കുന്നത്.

2022 വരെ പരിശീലക സ്ഥാനത്ത് തുടരാമെന്നാണ് സിദാന്‍ സമ്മതിച്ചിരിക്കുന്നത്. നിലവില്‍ സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. ഒന്നാമതുള്ള ബാഴ്സലോണയെക്കാള്‍ 12 പോയിന്റ് പിന്നില്‍.

ലോകത്തെ ഏറ്റവും മികച്ച മാനെജര്‍ ക്ളബ്ബില്‍ തിരിച്ചെത്തിയെന്നാണ് സിദാന്റെ മടങ്ങി വരവിനെ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് വിശേഷിപ്പിച്ചത്.
- dated 12 Mar 2019


Comments:
Keywords: Europe - Sports - 12320195reeal Europe - Sports - 12320195reeal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620192u20
അണ്ടര്‍ 20 ലോകകപ്പ് ഉക്രെയ്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
11620194turkey
ഫുട്ബോള്‍ താരങ്ങള്‍ക്ക് ഐസ്ളാന്‍ഡില്‍ അവഹേളനം: തുര്‍ക്കിക്ക് രോഷം
തുടര്‍ന്നു വായിക്കുക
fifa_womens_world_cup_football_2019_france
വനിതാ വേള്‍ഡ് കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം
തുടര്‍ന്നു വായിക്കുക
6620191league
ക്രിസ്ററ്യാനോയുടെ ഹാട്രിക്കില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍
തുടര്‍ന്നു വായിക്കുക
2620192champions
ചാംപ്യന്‍മാരുടെ ചാംപ്യനായി ലിവര്‍പൂള്‍
ചാംപ്യന്‍സ് ലീഗ് കിരീട നേട്ടം ആറാം തവണ തുടര്‍ന്നു വായിക്കുക
22520195lauda
ഓസ്ട്രിയന്‍ ഫോര്‍മുല 1 ഇതിഹാസം നിക്കി ലൗഡ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
14520194fifa
ഫിഫ അധികൃതരുമായി രഹസ്യ ചര്‍ച്ച: സ്വിസ് അറ്റോര്‍ണി ജനറലിനെതിരേ അന്വേഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us