Today: 13 Dec 2019 GMT   Tell Your Friend
Advertisements
ടെന്നിസ് കോര്‍ട്ടിലെ സ്വപ്ന സുന്ദരിക്ക് അമ്പത്
Photo #1 - Germany - Sports - 15620196steffi

ബര്‍ലിന്‍: ജര്‍മനി കണ്ട എക്കാലത്തെയും മികച്ച വനിതാ കായികതാരങ്ങളിലൊരാളായ സ്റെറഫി ഗ്രാഫിന് അമ്പത് വയസ് തികഞ്ഞു. ആരാധകരുടെ മനസില്‍ എന്നും നിറയൗവനം തുളുമ്പുന്ന സ്വപ്ന സുന്ദരി ലോക ടെന്നിസ് കോര്‍ട്ടുകളെ അടക്കി വാണത് ഒരു പതിറ്റാണ്ടിലേറെക്കാലം.

മൂന്നാം വയസില്‍ ടെന്നിസുമായി പ്രണയത്തിലായ സ്റെറഫി 1981ല്‍ ലോക യൂത്ത് ചാംപ്യനായി. അന്ന് പ്രായം വെറും 12. ജര്‍മനിയില്‍ നിന്നുള്ള ആദ്യ ടെന്നിസ് യൂത്ത് ചാംപ്യനും സ്റെറഫി തന്നെയായിരുന്നു.

1986ല്‍ രാജ്യത്തെ ഏറ്റവും മികച്ച വനിതാ കായികതാരമായി തെരഞ്ഞെടുക്കപ്പെട്ടു. അന്നു പുരുഷ വിഭാഗത്തില്‍ സമ്മാനിതനായത് ബോറിസ് ബെക്കറായിരുന്നു. പിന്നീട് നാലു തവണ കൂടി സ്റെറഫി ഈ പുരസ്കാരം നേടി. ബെക്കര്‍ മൂന്നു തവണ കൂടിയും.

1987ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് സ്റെറഫിയുട ആദ്യ ഗ്രാന്‍ഡ്സ്ളാം. പിന്നീട് ഒരു ഗോള്‍ഡന്‍സ്ളാം അടക്കം 21 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ കൂടി സ്റ്റെഫിയുടെ ഷോകേസിനെ അലങ്കരിച്ചു. നാലു ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും നേടുന്നതിനെയാണ് ഗോള്‍ഡന്‍സ്ളാം എന്നു പറയുന്നത്.

377 ആഴ്ചയാണ് ലോക ടെന്നിസില്‍ ഒന്നാം റാങ്ക് സ്റ്റെഫി നിലനിര്‍ത്തിയത്. 1988ലായിരുന്നു ഒളിംപിക് സ്വര്‍ണ നേട്ടം. ഡബിള്‍സില്‍ വെങ്കലവും നേടി. 1999ലെ ഫ്രഞ്ച് ഓപ്പണാണ് സ്റെറഫിയുടെ അവസാന ഗ്രാന്‍ഡ്സ്ളാം കിരീടം. രണ്ടു മാസത്തിനു ശേഷം പരുക്കു കാരണം കോര്‍ട്ടില്‍നിന്നു വിട്ട സ്റ്റെഫി പിന്നെ തിരിച്ചു വന്നില്ല, വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്. മുപ്പതു വയസായിരുന്നു അപ്പോള്‍.

കോര്‍ട്ട് ഉപേക്ഷിച്ച ശേഷം പൊതു ജീവിതത്തില്‍നിന്നു പൂര്‍ണമായി പിന്‍വലിഞ്ഞ സ്റെറഫി, പുരുഷ ടെന്നിസിലെ അതികായനായിരുന്ന ആന്രെ്ദ അഗാസിയെ 2001ല്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ രണ്ടു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. ചില്‍ഡ്രന്‍ ഫോര്‍ ടുമോറോ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സ്റ്റെഫിയുടെ ശ്രദ്ധ.
- dated 15 Jun 2019


Comments:
Keywords: Germany - Sports - 15620196steffi Germany - Sports - 15620196steffi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us