Today: 17 Jun 2019 GMT   Tell Your Friend
Advertisements
അഞ്ച് പേര്‍ അമ്പേറ്റു മരിച്ച സംഭവം: പിന്നില്‍ ആഭിചാരം
Photo #1 - Germany - Otta Nottathil - 16520199bow

ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയയില്‍ അഞ്ച് പേര്‍ ഹോട്ടലില്‍ അമ്പേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. ലൈംഗിക അധിഷ്ഠിത സംഘടനയുടെ ആഭിചാര കര്‍മത്തിന്‍െറ ഭാഗമായാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സൂചന ലഭിച്ചു.

പാസ്സാവുവില്‍ മൂന്നുപേരും 635 കിലോ മീറ്റര്‍ അകലെ ഗിഫോണില്‍ രണ്ടുപേരുമാണ് കഴിഞ്ഞ ദിവസം അമ്പ് തറച്ചു കൊല്ലപ്പെട്ടത്. പാസ്സാവുവില്‍ കൊല്ലപ്പെട്ട ടോര്‍സ്ററന്‍ എന്ന 53 കാരനായ വ്യാപാരി "ഡ്യു ലോ വള്‍ട്ട്' എന്ന സംഘടനയിലെ അംഗമാണ് .."അത് ദൈവത്തിനു വേണ്ടതാണ്' എന്ന അര്‍ഥമുള്ള ഈ സംഘടനയില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നതാണ് 33 കാരിയായ ഫെറീന. ഇവര്‍ വെസ്ററര്‍വാള്‍ഡിലെ ബേക്കറി ജീവനക്കാരിയാണ് ടോര്‍സ്ററന് ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്റ്റിന്‍.

വിറ്റന്‍ബെര്‍ഗിലെ ൈ്രപമറി സ്കൂള്‍ അധ്യാപികയാണ് കാസ്റ്റിന്‍. ഗിഫോണില്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്റൂഡുവാണ് കാസ്റ്റിന്‍റെ ജീവിത പങ്കാളി. രണ്ടു വര്ഷം മുന്‍പ് ഈ സംഘത്തില്‍ ചേര്‍ന്ന 19 കാരിയായ കരീനയാണ് ജീവന്‍ നഷ്ടപ്പെട്ട അഞ്ചാമത്തെയാള്‍.

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്ചകളിലും ഇവര്‍ അഞ്ച് പേരും യോഗം ചേര്‍ന്നിരുന്നു. വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്തു. സ്വതന്ത്ര ലൈംഗികതയാണ് ഇവരുടെ രീതി. കറുത്തവസ്ത്രളാണ് ധരിച്ചിരുന്നത്. ലിപ്സ്ററിക്ക് വരെ കറുപ്പാണ് ഉപയോഗിച്ചിരുന്നത്.

ഇവരെല്ലാം ജര്‍മന്‍ ആര്‍ച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാന്‍ നിയമപരമായി അനുവാദം നേടിയവരുമാണ്. അധ്യാപികയായ കാസ്ററിന്‍ എഴുതിവച്ച കുറിപ്പില്‍ നിന്നാണ് ദുരൂഹ മരണത്തിന്‍റെ കാരണം പൊലീസ് കണ്ടെടുത്തിയത്. നേരത്തേ തയറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേര്‍ പാസാവുവിലും രണ്ടുപേര്‍ ഗിഫോണിലും തങ്ങള്‍ ആവിഷ്ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ.

കാസ്ററിന്‍ ആദ്യം ടോര്‍സ്ററനെയും ഫെറീനയെയും അമ്പെയ്തു കൊന്നതിനു ശേഷം അതിസങ്കീര്‍ണമായി എങ്ങനെയോ ക്രോസ് ബോ ഉപയോഗിച്ച് തന്നെ മരണംവരിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. ഗിഫോണില്‍ ഇരുവരും പരസ്പരം അമ്പെയ്ത് ജീവിതം അവാസാനിപ്പിച്ചതായാണ് കരുതുന്നത്.
- dated 16 May 2019


Comments:
Keywords: Germany - Otta Nottathil - 16520199bow Germany - Otta Nottathil - 16520199bow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us