Today: 23 Oct 2019 GMT   Tell Your Friend
Advertisements
ഫൈവ് സ്ററാര്‍ പാര്‍ട്ടിയുമൊത്ത് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ഇറ്റലിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി
Photo #1 - Europe - Otta Nottathil - 29820194italy
റോം: ഫൈവ് സ്ററാര്‍ മൂവ്മെന്റുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് ഇറ്റലിയിലെ ഡെമോക്രാറ്റഇക് പാര്‍ട്ടി നേതാവ് നിക്കോള സിന്‍ഗാരെറ്റി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയെ അറിയിച്ചു. ഫൈവ് സ്ററാര്‍ മൂവ്മെന്റും ലീഗ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം പൊളിഞ്ഞതോടെ ഇറ്റലിയില്‍ രൂപപ്പെട്ട ഭരണ പ്രതിസന്ധി ഇതോടെ അയയുകയാണ്.

ഫൈവ് സ്ററാര്‍ മൂവ്മെന്റ് ആവശ്യപ്പെട്ട പ്രധാനമന്ത്രി പദം കൊടുക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തയാറായതോടെയാണ് പുതിയ സഖ്യം രൂപീകരിക്കാന്‍ കളമൊരുങ്ങിയത്. ഇതനുസരിച്ച് മുന്‍ ഉപ പ്രധാനമന്ത്രി ലൂയിജി ഡി മയോ പ്രധാനമന്ത്രിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഫൈവ് സ്ററാര്‍ മൂവ്മെന്റിന്റെ ഭാഗത്തുനിന്ന് പുതിയ സഖ്യതീരുമാനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ അംഗീകരിച്ചാലേ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകൂ എന്നാണ് ഡി മയോ അറിയിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

വലിയ കടക്കെണിയിലുള്ള ഇറ്റലിയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്ന ഓരോ ദിവസവും പ്രതിസന്ധി രൂക്ഷമായി വരുകയാണ്. വരും മാസങ്ങളില്‍ ബജറ്റിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ മൂല്യ വര്‍ധിത നികുതിയില്‍ ഓട്ടോമാറ്റിക് വര്‍ധന വരും. ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യും.
- dated 29 Aug 2019


Comments:
Keywords: Europe - Otta Nottathil - 29820194italy Europe - Otta Nottathil - 29820194italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us