Today: 18 Aug 2019 GMT   Tell Your Friend
Advertisements
പ്രതിഷേധങ്ങള്‍ക്കിടെ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തിനു തുടക്കം
Photo #1 - Europe - Otta Nottathil - 3720198eu
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ സമ്മേളനം പ്രതിഷേധങ്ങളാല്‍ മുഖരിതമായി. ബ്രിട്ടനിലെ ബ്രെക്സിറ്റ് പാര്‍ട്ടിയുടെയും, സ്പെയ്നിലെ കാറ്റലന്‍ നാഷണലിസ്ററുകളുടെയും പ്രതിഷേധമാണ് ആദ്യ ദിവസം തന്നെ ഉയര്‍ന്നത്.

മുന്‍ കാറ്റലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്ഡിമോന്റ് അടക്കമുള്ളവര്‍ ഇക്കുറി യൂറോപ്യന്‍ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിനും സഹപ്രവര്‍ത്തകന്‍ ടോണി കോമിനും പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാഡ്രിഡില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തതാണ് കാരണം. സ്പെയ്നിലെ പരാജയപ്പെട്ട വിഘടന ഹിതപരിശോധനയ്ക്കു ശേഷം ബ്രസല്‍സില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് ഇരുവരും. സ്പെയ്നിലെത്തിയാല്‍ അറസ്ററ് ചെയ്യപ്പെടും എന്നതിനാലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതിരുന്നത്. ഇവര്‍ക്ക് സീറ്റ് നിഷേധിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയര്‍ന്നു. ഇരുവരുടെയും സീറ്റുകളില്‍ അവരുടെ ഫോട്ടോകള്‍ വച്ചാണ് സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ അനുകൂല എംഇപിമാര്‍ ബ്രെക്സിറ്റ് തടയണമെന്ന് ആഹ്വാനം ചെയ്യുന്ന ടീഷര്‍ട്ടുകളും ധരിച്ചാണെത്തിയത്. ബ്രെക്സിറ്റ് അനുകൂല ബ്രെക്സിറ്റ് പാര്‍ട്ടിക്കാരാകട്ടെ ബ്രെക്സിറ്റ് നടപ്പാക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചു.
- dated 02 Jul 2019


Comments:
Keywords: Europe - Otta Nottathil - 3720198eu Europe - Otta Nottathil - 3720198eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820194ship
ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ വാറന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
lucan_club_dublin_charity_help_2019
അയര്‍ലണ്ടില്‍ നിന്നും ആലപ്പുഴയിലൊരു സ്നേഹവീട് Recent or Hot News
തുടര്‍ന്നു വായിക്കുക
178201910greenland
ഗ്രീന്‍ലാന്‍ഡിനു വിലപറഞ്ഞ് ട്രംപ്, വില്‍ക്കുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
17820195lausane
ലോസേന്‍ കത്തീഡ്രല്‍ നവീകരിക്കാന്‍ പത്തു മില്യന്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
17820194vaduz
ലീച്ച്റ്റന്‍സ്ററീനില്‍ തൊഴില്‍രഹിതരുടെ എണ്ണം 285 Recent or Hot News
തുടര്‍ന്നു വായിക്കുക
17820193swiss
സ്വിറ്റ്സര്‍ലന്‍ഡിലെ നിയമ ഭേദഗതി: തൊഴില്‍ പരസ്യങ്ങളില്‍ വന്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
16820198flight
പക്ഷികള്‍ ഇടിച്ച വിമാനം വയലില്‍ ലാന്‍ഡ് ചെയ്തു
യാത്രക്കാര്‍ സുരക്ഷിതര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us