Today: 24 Nov 2020 GMT   Tell Your Friend
Advertisements
കോവിഡ് പരിശോധനയ്ക്ക് ഉമിനീരും ഫലപ്രദം
Photo #1 - Gulf - Otta Nottathil - 7920203test

ദുബായ്: കോവിഡ് 19 പരിശോധന നടത്താന്‍ മൂക്കിലെ സ്രവത്തിനുപകരം ഉമിനീരും ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍. ദുബായ് ആസ്ഥാനമായുള്ള മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സിലെ (എം.ബി.ആര്‍.യു.) ഗവേഷകരുടേതാണ് കണ്ടുപിടുത്തം.

ദുബായ് ഹെല്‍ത്ത് അതോറിറ്റി, യൂണിലാബ്, അബുദാബി ക്ളീവ്ലാന്‍ഡ് ക്ളിനിക്, അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, നാഷണല്‍ റഫറന്‍സ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് എം.ബി.ആര്‍.യു. പഠനം നടത്തിയത്. അറബ് മേഖലയില്‍തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം.

401 പേരില്‍നിന്ന് ശേഖരിച്ച സാംപിളുകളാണ് അധികൃതര്‍ പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ 50 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരായിരുന്നു. 95 ശതമാനത്തോളം വൈറസ് രോഗബാധ കണ്ടെത്തുന്നതിന് ഉമിനീര്‍ ഉപയോഗിക്കാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

സ്രവങ്ങള്‍ക്കുപകരം ഉമിനീര്‍ ഉപയോഗിക്കുന്നതുകാരണം പരിശോധന ശൃംഖല വിപുലീകരിക്കാനും കൂടുതല്‍ ലളിതമാക്കാനും കഴിയും. ആരോഗ്യപ്രവര്‍ത്തകരുടെ സഹായമില്ലാതെതന്നെ രോഗിക്ക് സ്വയം സാംപിളുകള്‍ നല്‍കാനാകും. ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാം. കൂടാതെ മാസ് ടെസ്ററിങ്ങിന്റെ ചെലവ് കുറയ്ക്കാനുമാകും.
- dated 07 Sep 2020


Comments:
Keywords: Gulf - Otta Nottathil - 7920203test Gulf - Otta Nottathil - 7920203test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81120204uae
നിയമങ്ങള്‍ ഉദാരമാക്കി യുഎഇ
~ 21 വയസിനു ശേഷം മദ്യപാനമാകാം
~ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല തുടര്‍ന്നു വായിക്കുക
2810202010dubai
പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടില്‍ വിദേശ വിലാസം ചേര്‍ക്കാം
തുടര്‍ന്നു വായിക്കുക
171020207dubai
മടക്ക ടിക്കറ്റും താമസ സൗകര്യവും 2000 ദിര്‍ഹവും: ദുബായില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം
തുടര്‍ന്നു വായിക്കുക
30920208kuwait
കുവൈറ്റ് അമിര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
24920209saudi
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്
തുടര്‍ന്നു വായിക്കുക
16920209israel
യുഎഇയും ബഹറിനും ഇസ്രയേലുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ കരാര്‍ ഒപ്പുവച്ചു
ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ഡോണള്‍ഡ് ട്രംപ് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us