Today: 11 Apr 2021 GMT   Tell Your Friend
Advertisements
കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗിലെ കേരളാ ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം (രജിസ്റേറര്‍ഡ്) യൂറോപ്പിലെ മലയാളി സമൂഹത്തിന് മികച്ച സേവനം ചെയ്ത വ്യക്തികളെ പുരസ്കാരം നല്‍കി ആദരിക്കുന്നു.

ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന "രശ്മി ' ദൈ്വമാസികയുടെ ചീഫ് എഡിറ്റര്‍ തോമസ് ചക്യത്ത്, ദീപികയുടെ ജര്‍മനിയിലെ റിപ്പോര്‍ട്ടര്‍ (ഇന്റര്‍ നാഷണല്‍ ന്യൂസ് നെറ്റ്വര്‍ക്ക്) ജോസ് കുമ്പിളുവേലില്‍, യൂറോപ്യന്‍ മലയാളി റൈറ്റേഴ്സ് ഫോറം ചെയര്‍മാന്‍ എഡ്വേര്‍ഡ് നസ്രത്ത് (മുക്കാടന്‍) എന്നിവര്‍ക്കാണ്് പുരസ്കാരം. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ഫോറം ഈ പുരസ്കാരം നല്‍കുന്നത്. ഫോറത്തിന്റെ ആദ്യത്തെ അന്തര്‍ദേശീയ ലിറ്ററേച്ചര്‍ അവാര്‍ഡ് 2003 ല്‍ പ്രശസ്ത സാഹിത്യകാരനും കോളമിസ്ററുമായ സഖറിയയ്ക്കാണ് നല്‍കിയത്. യൂറോപ്പിലെ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫോറം മികച്ച സേവനം ചെയ്ത വ്യക്തികളെ ആദരിക്കുന്നത്.

ഒരു വ്യാഴവട്ടക്കാലമായി യൂറോപ്പിലെ മാദ്ധ്യമപ്രസിദ്ധീകരണ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്തതിനുള്ള പുരസ്കാരമാണ് തോമസ് ചക്യത്തിന് നല്‍കുന്നത്. സുമാര്‍ പന്ത്രണ്ട് വര്‍ഷമായി ജര്‍മനിയിലെ കൊളോണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന രശ്മി ദൈമാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് അതിനെ യൂറോപ്പിലെ ഒന്നാം കിട മലയാള പ്രസിദ്ധീകരണമാക്കി മാറ്റിയത് തോമസ് ചക്യത്തിന്റെ ശ്രമഫലമാണ്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രവാസി മലയാളികളുടെ ജീവിതശൈലിയെ ഉന്നം നോക്കി വിമര്‍ശനങ്ങളുടെ ശരപ്രയോഗം നടത്തുകയും, മലയാളഭാഷയെ യൂറോപ്പിലെ രണ്ടാം തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്ന ലേഖനങ്ങളും കൂടാതെ രശ്്മിയിലൂടെ ഖണ്ഡശയായി പ്രസിദ്ധീകരിച്ച "ഹിറ്റ്ലര്‍ ~ പ്രതിക്കൂട്ടിലെ ചരിത്രപുരുഷന്‍' എന്ന ചരിത്രാഖ്യാനവും തോമസിനെ പുരസ്കാരത്തിന് അര്‍ഹനാക്കി.

യൂറോപ്പിലെ മികച്ച മലയാള മാദ്ധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള ബഹുമതിയാണ് ജോസ് കുമ്പിളുവേലിക്ക് നല്‍കുന്നത്. ദീപികയിലൂടെ പത്രപ്രവര്‍ത്തനം തപസ്യയാക്കി കഴിഞ്ഞ എട്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പ്രവാസി മലയാളികളുടെ വിശിഷ്യാ ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സംഘടനാ തലങ്ങളിലെ സ്പന്ദനങ്ങളും യൂറോപ്പിലെ പുതിയ കുടിയേറ്റ നിയമങ്ങളും തൊഴിലവസരങ്ങളും ആ മേഖലയിലെ പ്രശ്നങ്ങളും വാര്‍ത്താ പ്രാധാന്യത്തോടെ പുറം ലോകത്തെ അറിയിക്കാന്‍ വഹിച്ച പങ്കിനാണ് ഈ അംഗീകാരം. കൂടാതെ കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ നല്‍കുന്നതില്‍ തനതായ വീക്ഷണവും ഭാഷാചാതുര്യവും പുലര്‍ത്തുന്ന നിഷ്പക്ഷമതിയായ പത്രലേഖകനും, പ്രവാസിഓണ്‍ലൈന്‍ എന്ന ഇന്റര്‍നെറ്റ് മലയാള പത്രത്തിന്റെ ചീഫ് എഡിറ്ററും ജര്‍മനിയിലെ വിവിധ സംഘടനകളില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയും, കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ ബഹുമുഖ പ്രതിഭയുമാണ് ജോസ് കുമ്പിളുവേലില്‍

" ഒരു പ്രവാസിയുടെ ധര്‍മ്മസങ്കടങ്ങള്‍' എന്ന ചെറുകഥാ സമാഹാരത്തിലൂടെ മറുനാടന്‍ മലയാളിയുടെ കുടിയേറ്റത്തെ ചരിത്രത്താളുകളില്‍ പ്രത്യേകിച്ച് ജര്‍മന്‍ മലയാളികളുടെ ജീവിത ശൈലിയെ സരസഗംഭീരമായി അവതരിപ്പിച്ച എഴുത്തുകാരനാണ് മുക്കാടന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രത്ത്. യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും പടികള്‍ ചവുട്ടിക്കയറി സ്വയം നെടുവീര്‍പ്പിട്ട മുക്കാടന് യൂറോപ്പിലെ മികച്ച മലയാളി സാഹിത്യകാരനുള്ള പുരസ്കാരമാണ് നല്‍കുന്നത്.

ഹൈഡല്‍ബര്‍ഗിലെ സെന്റ ് ആല്‍ബേര്‍ട്സ് ഹാളില്‍ ജൂണ്‍ പതിനാല് ശനിയാഴ്ച ഫോറം സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമത്തില്‍ വച്ച് പുരസ്കാരങ്ങള്‍ നല്‍കും. കൊളോണ്‍ സര്‍വകലാശാലയിലെ പ്രൊഫ.ഡോ.ഡീറ്റര്‍ കാപ്പ്, മുംബൈ, ബോണ്‍ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫ.ഡോ.അന്നക്കുട്ടി ഫിന്‍ഡൈസ്, റവ.ഡോ.ജോസഫ് പാണ്ടിയപ്പള്ളില്‍, ഡോ.മാത്യു മണ്ഡപത്തില്‍, ഡോ.സി.വി.ജയിംസ് (സുഖോദയാ ആയുര്‍വേദ ഗ്രൂപ്പ് കേരള), വിവിധ സംഘടനാ നേതാക്കളായ മാത്യു ജോസഫ്, ജോസുകുട്ടി തൈക്കാട്ടുതറ, ജോസഫ് ഞാറപ്പറമ്പില്‍, ജോസഫ് വെള്ളാപ്പള്ളില്‍, സാഹിത്യകാരനായ സാബു ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സാംസ്കാരിക സംഗമത്തില്‍ യുവതാരങ്ങളായ രോഷിനി നരസിംഹന്‍, സ്വെന്യ ഞാറപ്പറമ്പില്‍, ജാസ്മിന്‍ കൈലാത്ത് തുടങ്ങിയവരുടെ കലാപരിപാടികളും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിലേയ്ക്കും കലാവിരുന്നിലേയ്ക്കും എല്ലാ മലയാളി സുഹൃത്തുക്കളേയും ഫോറം ക്ഷണിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കാച്ചപ്പിള്ളി 06371 3459, പ്രകാശ് നാരായണന്‍ 0176 62003504, ജോര്‍ജ് കുറ്റിക്കാട്ട് 0620225828

Photo #1 - Europe - Samakaalikam - KGCF Honouring Germa malayaees
 
Photo #2 - Europe - Samakaalikam - KGCF Honouring Germa malayaees
 
Photo #3 - Europe - Samakaalikam - KGCF Honouring Germa malayaees
 
- dated 04 Jan 2010


Comments:
Keywords: Europe - Samakaalikam - KGCF Honouring Germa malayaees Europe - Samakaalikam - KGCF Honouring Germa malayaees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
281120203vaccine
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും നിര്‍ണായകമായി ജര്‍മന്‍ കമ്പനികള്‍
തുടര്‍ന്നു വായിക്കുക
കോവിഡിലൂടെ സ്ത്രീവിവേചനം വര്‍ധിക്കുമെന്ന് യുഎന്‍
തുടര്‍ന്നു വായിക്കുക
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us