Today: 11 May 2021 GMT   Tell Your Friend
Advertisements
ദിലീപിന്റെ പുതിയ ചിത്രം "കമ്മാരസംഭവം" ; ചിത്രനിരൂപണം
Photo #1 - India - Cinema - new_film_dileep_kammara_sambhavam_gokulam
Photo #2 - India - Cinema - new_film_dileep_kammara_sambhavam_gokulam
കമ്മാരന്‍ ഒന്നൊന്നര സംഭവമാണ്...! അതേ തികച്ചും ഒന്നര സംഭവംതന്നെ...!

ഒന്നെടുത്താല്‍ ഒന്നു സൗജന്യം... അതാണ് "കമ്മാര സംഭവം'. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേര്‍ക്ക് പടം കാണാമെന്ന് ആരും കരുതരുത്. ഒരു സിനിമയ്ക്കു കയറിയാല്‍ രണ്ടു സിനിമ കണ്ട ഫീല്‍ കിട്ടുന്ന കാര്യമാണ് പറഞ്ഞത്.

ട്രെയിലര്‍


ചരിത്രം എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ചിത്രം. പ്രശസ്തനെ അപ്രശസ്തനും അപ്രശസ്തനെ പ്രശസ്തനും ആക്കുന്ന സിനിമ മാജിക് തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ രതീഷ് അന്പാട്ട് ഒന്നാന്തരമായി കാണിച്ചു തരുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയത്തിന് അനുയോജ്യമാം വിധം തിരക്കഥ രചിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പും ശേഷവുമുള്ള കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. ചരിത്രമൊക്കെ ആണല്ലേ... കണ്ടിരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള ചിന്ത വേണ്ട. ഒന്നാം പകുതിയിലെ ക്ളാസ് മൂഡും രണ്ടാം പകുതിയിലെ മാസ് മൂഡും സമാസമം ചേര്‍ന്നപ്പോള്‍ സംഭവം മനോഹരമായി.

സിനിമയ്ക്കുള്ളില്‍ സിനിമ വരുന്ന രീതി പലതവണ മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടുള്ള വിഷയമാണ്. കമ്മാര സംഭവത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. പക്ഷേ, മുരളി ഗോപിയുടെ തിരക്കഥ നല്‍കിയ ബലം ചിത്രത്തെ വേറെ ലെവലില്‍ എത്തിച്ചുവെന്ന് മാത്രം. ആക്ഷേപ ഹാസ്യം കല്ലുകടികള്‍ ഇല്ലാതെ ചരിത്രത്താളുകള്‍ക്കിടയില്‍ സന്നിവേശിപ്പിച്ച മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

കമ്മാരന്‍ നന്പ്യാരായി ദിലീപ് അഞ്ച് ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഒന്നുപോലും മോശമായില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്... അതിപ്പോള്‍ സത്യമാണെങ്കില്‍ കൂടി. അതില്‍ പെടുന്ന ഒന്നാണ് ചരിത്രം. പലരാല്‍ എഴുതിവച്ചിട്ടുള്ള കാര്യങ്ങളാണല്ലോ ചരിത്രമായി മാറുന്നത്. അതെല്ലാം സത്യമാണെന്ന് ഉറപ്പിക്കാന്‍ പറ്റുമോ?

ഈ രണ്ട് വാദഗതികളില്‍ ഊന്നിയാണ് കമ്മാര സംഭവത്തിന്റെ മുന്നോട്ടുള്ള പോക്ക്. മദ്യനയവും സംഭവങ്ങളും കാട്ടി ഇന്നത്തെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നെ പതിയെ കഥ കമ്മാരനിലേക്ക് നീങ്ങുന്നു. വയസന്‍ കമ്മാരനായി ദിലീപ് ഉശിരന്‍ പ്രകടനാണ് കാഴ്ചവച്ചിരിക്കുന്നത്. യുവാവായ കമ്മാരന്‍ സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും.

കമ്മാരന്‍ ചെറുപ്പത്തില്‍ കുതന്ത്രങ്ങളുടെ ആശാനാണെന്ന് കാണിക്കാനാണ് സംവിധായകന്‍ തുനിഞ്ഞിരിക്കുന്നത്. കുറ്റിമീശക്കാരനായ കമ്മാരന്റെ മാനറിസങ്ങളില്‍ പകയും ചിരിയും ഇടകലര്‍ന്നപ്പോള്‍ കാണാന്‍ ഭംഗിയുണ്ടായിരുന്നു. സന്തോഷ് കീഴാറ്റൂര്‍ പല സിനിമകളിലേയും ബലിയാടാണല്ലോ... ഇവിടെയും ആ ചരിത്രം ആവര്‍ത്തിച്ചു.

യുദ്ധവും ശബ്ദകോലാഹലങ്ങളും അതിനു ചേര്‍ന്ന അന്തരീക്ഷവുമെല്ലാം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒതേനനായി എത്തിയ സിദ്ധാര്‍ഥ് ആദ്യ പകുതിയിലെ കരുത്തുറ്റ കഥാപാത്രമായപ്പോള്‍ നമിത പ്രമോദ് നായികാപട്ടം കളങ്കം വരാതെ സൂക്ഷിച്ചു. മുതലാളിത്തം തലയ്ക്ക് പിടിച്ച മാടന്പി സ്വഭാവമുള്ള കഥാപാത്രമായി എത്തി മുരളി ഗോപി തന്റെ തനത് ശൈലിയിലുള്ള പ്രടനമാണ് പുറത്തെടുത്തിരിക്കുന്നത്. കമ്മാരന്റെ കുതതന്ത്രങ്ങളാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്... ഇതൊന്നും അറിയാത്ത പാവത്താന്‍ സുഹൃത്തായി മണിക്കുട്ടനും ഒരു നല്ല വേഷം ചിത്രത്തില്‍ ലഭിച്ചിട്ടുണ്ട്.

ഗാനം


താടിവച്ച ദിലീപിന്റെ കിടിലന്‍ ഗെറ്റപ്പ് കാണാന്‍ കഴിയുക രണ്ടാം പകുതിയിലാണ്. അവിടെയാണ് സിനിമയ്ക്കുള്ളിലെ സിനിമ തുടങ്ങുന്നത്. ഒരു യഥാര്‍ഥ കഥയെ എങ്ങനെ മാസ് മസാല ചേരുവകള്‍ ചേര്‍ത്ത് വളച്ചൊടിക്കാം എന്നാണ് രണ്ടാം പകുതി കാണിച്ചു തരുന്നത്. ആദ്യ പകുതിയില്‍ സ്ഥാനം കിട്ടാതെ വന്ന ശ്വേത മേനോനെ രണ്ടാം പകുതിയില്‍ തന്റേടിയായി ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കുകയാണ്.

ആദ്യ പകുതിയില്‍ പറഞ്ഞ കഥ രണ്ടാം പകുതിയില്‍ എങ്ങനെയൊക്കെ മാറുന്നുവെന്ന് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. കഥയുടെ മട്ടും ഭാവവുമെല്ലാം ആകെ മൊത്തം മാറും. ആദ്യ പകുതിയിലെ നിഷ്കളങ്കനായ മണിക്കുട്ടന്‍, രണ്ടാം പകുതിയില്‍ ഉശിരുള്ള ആളാകുന്നതും പരാക്രമിയായ മുരളി ഗോപി മിണ്ടാപ്രാണിയായി മാറുന്നതുമെല്ലാം ചിരിയോടെ അല്ലാതെ കണ്ടിരിക്കാനാവില്ല. ചിത്രത്തോട് ചേര്‍ന്നു നില്‍ക്കും വിധം പശ്ചാത്തലസംഗീതം ഒരുക്കി ഗോപി സുന്ദര്‍ കഥാഗതിയെ മുഷിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയി

കഥകള്‍ രണ്ടും കഴിഞ്ഞ് മൂന്നാ കഥയിലേക്കെത്തുന്നതോടെ ഇന്നത്തെ രാഷ്ട്രീയ സന്പ്രദായങ്ങളെ എല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട് സംവിധായകന്‍. ഒന്നു ഇരുത്തി ചിന്തിച്ചാല്‍ പിടികിട്ടാവുന്നതേയുള്ളു ഓരോ ചെറിയ സംഭാഷണങ്ങളിലും പതുങ്ങിയിരിക്കുന്ന പരിഹാസങ്ങളെ. ദൈര്‍ഘ്യം കൂടി പോയത് ചെറിയ ചെറിയ ഇഴച്ചിലുകളെ ചിത്രത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നുണ്ട്.

തുടക്കം മുതല്‍ ഒടുക്കം വരെ ഫ്രെയിമില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാത്ത വിധം കാമറ ചലിപ്പിച്ച് ഛായാഗ്രാഹകന്‍ സുനില്‍ കെ.എസ് സിനിമയില്‍ കടന്നുകൂടിയ കുഞ്ഞന്‍ മടുപ്പുകളെ മാറ്റി നിര്‍ത്തിയപ്പോള്‍ സിദ്ദിഖും വിജയരാഘവനും ഇന്ദ്രന്‍സുമെല്ലാം വീണു കിട്ടയ ചെറു വേഷങ്ങള്‍ ഗംഭീരമാക്കി. ഒന്നുറപ്പിച്ച് പറയാം കമ്മാരനില്‍ ദിലീപ് അഭിനയം കൊണ്ട് ആറാട്ട് നടത്തിയിരിക്കുകയാണ്. ആ ആറാട്ട് കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം.
(കടപ്പാട്:ദീപിക)
- dated 20 Apr 2018


Comments:
Keywords: India - Cinema - new_film_dileep_kammara_sambhavam_gokulam India - Cinema - new_film_dileep_kammara_sambhavam_gokulam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us