Today: 29 Feb 2020 GMT   Tell Your Friend
Advertisements
ഒടുവില്‍ പ്രവാസിയ്ക്കും വോട്ടവകാശം ?

പ്രവാസി ഇന്ത്യക്കാരുടെ ചിരകാലാവശ്യം വൈകാതെ നിറവേറുമെന്നു പ്രതീക്ഷിക്കാം. സ്വന്തം രാജ്യത്തൊരു വോട്ടവകാശം. അതവര്‍ക്കു ലഭ്യമാക്കാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന ഉറപ്പ് കേന്ദ്ര പ്രവാസകാര്യമന്ത്രി വയലാര്‍ രവിയില്‍ നിന്നു പരസ്യമായി ലഭിച്ചിരിക്കുന്നു.

മറുനാട്ടില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടതിനൊപ്പം ജന്മനാട്ടില്‍ ജീവിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്തവരാണു ലക്ഷക്കണക്കിനു വരുന്ന പ്രവാസി ഇന്ത്യക്കാര്‍. അവര്‍ക്കു സ്വന്തം രാജ്യത്തു വോട്ടവകാശമില്ല. അവരില്‍ ചെറുതല്ലാത്തൊരു പങ്ക്, വിദേശത്തെ കനത്ത ശമ്പളവും മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ടു ജന്മനാടിനെ വിട്ടുപോയവര്‍ തന്നെയാണ്. വികസിതവും സമ്പന്നവുമായ രാജ്യങ്ങളിലെ ജീവിതസൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ അവസരം കിട്ടിയവര്‍ മിക്കവരും അന്യനാടുകളില്‍ പൗരത്വം നേടിയിട്ടുമുണ്ട്.

ഇത്തരക്കാര്‍ക്ക് ഈ രാജ്യത്തു വോട്ടവകാശം നല്‍കുന്നതിന് ഒരുപാടു സാങ്കേതികതടസങ്ങള്‍ അധികാരികള്‍ എക്കാലവും ഉന്നയിച്ചിരുന്നു. അവയെല്ലാം അടിസ്ഥാനരഹിതമെന്നോ അന്യായമെന്നോ പറയുക എളുപ്പമല്ല. മാത്രമല്ല, അത്തരം പ്രവാസികള്‍ക്ക് ഇവിടെ വോട്ടവകാശം അനുവദിക്കുന്നതില്‍ സങ്കീര്‍ണതകള്‍ ഉണ്ടുതാനും.

എന്നാല്‍ ഗള്‍ഫ്നാടുകളിലും മറ്റുമുള്ള മലയാളികളടക്കം ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരുടെ സ്ഥിതി അതല്ല. എത്ര വര്‍ഷം ഗള്‍ഫില്‍ ജീവിച്ചാലും അവിടെ ഒരു പ്രവാസി ഇന്ത്യക്കാരനും പൗരത്വം ലഭിക്കില്ല. ആയുഷ്കാലം മുഴുവന്‍ അവിടത്തെ പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുത്ത് നാട്ടിലെ സ്വന്തം കുടുംബത്തെയും സര്‍ക്കാരിന്റെ വിദേശനാണ്യശേഖരത്തെയും പരിപോഷിപ്പിക്കുന്നവര്‍ക്ക് ഇവിടെയല്ലാതെ പൗരത്വമില്ല. പക്ഷേ, ആ പൗരത്വം പോലും വോട്ടവകാശത്തിന്റെ കാര്യം വരുമ്പോള്‍ നിഷേധിക്കപ്പെടുന്നതാണു നിലവിലുള്ള അവസ്ഥ. ഇവിടേക്കു പ ണമയയ്ക്കാന്‍ മാത്രമുള്ള യന്ത്രങ്ങളായാണു രാജ്യം അവരെ മന:പൂര്‍വമല്ലെങ്കിലും കണക്കാക്കിയിരുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഈ നീതിനിഷേധം അഥവാ അവകാശനിഷേധം അവസാനിപ്പിക്കണമെന്നു ദീര്‍ഘനാളായി മുറവിളി ഉയരുന്നുണ്ടെങ്കിലും ഇതുവരെയും അത് ആരണ്യരോദനം മാത്രമായിരുന്നു. അതിനു മാറ്റം വരാന്‍ പോകുകയാണ്.

ജോലിക്കായി കുടിയേറിയ വിദേശ രാജ്യത്തു പൗരത്വമെടുത്തവര്‍ക്കുകൂടി വോട്ടവകാശം നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടോ എന്നു വ്യക്തമല്ല. ഒരുവേള ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റും പ്രവാസി ഇന്ത്യക്കാര്‍ക്കേ തത്കാലം ഈ അവകാശം ലഭ്യമാകൂ എന്നു വന്നാല്‍പ്പോലും അതു നീതിപരമായ തുടക്കം തന്നെയായിരിക്കും.

- dated 30 Jun 2009


Comments:
Keywords: India - Samakaalikam - vote to pra India - Samakaalikam - vote to pra,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us