സാന്‍ ഫ്രാന്‍സിസ്കോ: എക്സ് പ്ളാറ്റ്ഫോമിനെ തന്റെ സ്വന്തം എഐ സ്ററാര്ട്ടപ്പായ എക്സ് എഐയ്ക്ക് വിറ്റ് ഇലോണ്‍ മസ്ക്.33 ബില്യണ്‍ ഡോളറിനാണ് വില്‍പ്പന. എഐ സാങ്കേതിക വിദ്യകളിലൂടെ എക്സിന്റെ റീച്ച് ഇനിയും വര്‍ധിപ്പിക്കുമെന്ന മസ്ക് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 600 മില്യണ്‍ ഉപയോക്താക്കളാണ് എക്സിന് ഉള്ളത്. എക്സ്എഐ ക്ക് 80 ബില്യണ്‍ ഡോളറും എക്സിന് 33 ബില്യണ്‍ ഡോളറും മൂല്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇരു കമ്പനികളെയും ലയിപ്പിച്ചിരിക്കുന്നത്. 2022ല്‍ 44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. പിന്നീട് എക്സ് എന്നു പേരുമാറ്റവും നടത്തി.
അതിനടുത്ത വര്‍ഷമാണ് എക്സ്എഐ ആരംഭിച്ചത്. ഗ്രോക് 3 എന്ന ഏറ്റവും പുതിയ വേര്‍ഷന്‍ ചാറ്റ് ബോട്ടിനെ എക്സ്എഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. ചാറ്റ്ജിപിടി, ചൈനയുടെ ഡീപ് സീക്ക് എന്നിവരുമായി മത്സരിക്കാനാണ് മസ്കിന്റെ നീക്കം. മസ്കും ഓള്ട്മാനും അടങ്ങുന്ന 11 അംഗ സംഘമാണ് 2015ല്‍ ഓപ്പണ്‍ എഐ ആരംഭിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഗൂഗിളിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മൂന്നു വര്‍ഷത്തിനു ശേഷം മസ്ക് അതില്‍ നിന്ന് വേര്‍പിരിഞ്ഞു.
Comments: