Today: 13 Oct 2024 GMT   Tell Your Friend
Advertisements
അസാന്‍ജ് ഓസ്ട്രേലിയയില്‍ തിരിച്ചെത്തി
Photo #1 - Australia - Otta Nottathil - assange_back_to_australia
കാന്‍ബെറ: യുകെയിലെ ജയിലില്‍നിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ തിരിച്ചെത്തി. യു.എസ് പസഫിക് പ്രദേശമായ സായ്പാനിലെ കോടതിയില്‍ വിചാരണക്ക് ഹാജരായ ശേഷമാണ് അസാന്‍ജ് ഓസ്ട്രേലിയയിലെത്തിയത്.

അതി രഹസ്യ സ്വഭാവമുള്ള അമേരിക്കയുടെ പ്രതിരോധ രേഖകള്‍ പുറത്തുവിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിക്കാന്‍ തയാറായതോടെയാണ് ജയില്‍മോചനം സാധ്യമായത്. ഓസ്ട്രേലിയക്ക് അടുത്തുള്ള സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തിയ അസാന്‍ജ് കുറ്റസമ്മതം നടത്തി. ജയില്‍മോചന വ്യവസ്ഥകളും അംഗീകരിച്ചു. ജഡ്ജി റമോണ മംഗ്ളോണയുടെ ജില്ല കോടതിയിലായിരുന്നു വിചാരണ.

ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാല്‍ ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാന്‍ജും യു.എസും തമ്മിലുള്ള ധാരണ. 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളാണ് അമേരിക്ക അസാന്‍ജിനെതിരെ ചുമത്തിയത്. എന്നാല്‍, ധാരണ പ്രകാരം ഈ ശിക്ഷകള്‍ ഒഴിവാക്കി. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാന്‍ജ് വിക്കിലീക്സിന് നല്‍കിയ രേഖകള്‍ നശിപ്പിക്കേണ്ടിവരും.

2010ലാണ് അമേരിക്കയെ ഞെട്ടിച്ച് നിരവധി രഹസ്യ രേഖകള്‍ അസാന്‍ജ് വിക്കിലീക്സിലൂടെ പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവില്‍ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതോടെ അസാന്‍ജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. 2019ല്‍ അറസ്ററിലായ 52കാരനായ അസാന്‍ജ് ഇംഗ്ളണ്ടിലെ അതിസുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലിലായിരുന്നു.
- dated 27 Jun 2024


Comments:
Keywords: Australia - Otta Nottathil - assange_back_to_australia Australia - Otta Nottathil - assange_back_to_australia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kamala_trump_debate
സംവാദത്തിനുള്ള ക്ഷണം നിരസിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
australa_social_media_ban_kids
ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്
തുടര്‍ന്നു വായിക്കുക
jinson_charles_anotony_australia_minister
എംപി ആന്റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രന്‍ ജിന്‍സണ്‍ ഓസ്ട്രേലിയയില്‍ മന്ത്രി
തുടര്‍ന്നു വായിക്കുക
pope_vanimo
ചരക്ക് വിമാനത്തില്‍ ആയിരം കിലോമീറ്റര്‍ താണ്ടി മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
pope_papua_new_gunea
മാര്‍പാപ്പ പാപ്വ ന്യൂഗിനിയയില്‍
തുടര്‍ന്നു വായിക്കുക
new_labour_rule_australia_in_effect
ഓസ്ട്രേലിയയില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലായി
തുടര്‍ന്നു വായിക്കുക
jinson_anto_charles_clp_sanderson_elected
ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി സ്റേററ്റ് പാര്‍ലമന്റിലേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us