ലോകകത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധന

വത്തിക്കാന്‍സിറ്റി: ലോകത്ത് കത്തോലിക്കരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ആഗോള മിഷണറി ദിനത്തോടനുബന്ധിച്ച് ഫീദെസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ച് ഭൂഖണ്ഡങ്ങളിലും വര്‍ധനയുണ്ടെങ്കിലും ആഫ്രിക്ക, ഏഷ്യ, അമേരിക്ക ഭൂഖ ണ്ഡങ്ങളിലാണ് കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിരിക്കുന്നത്.

ലോകത്താകെ 6.1 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ലോകജന സംഖ്യയില്‍ കത്തോലിക്കര്‍ 17.8 ശതമാനമായി. അതേസമയം, ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വര്‍ധിച്ചത്.
ആഫ്രിക്കയില്‍ മാത്രം കഴിഞ്ഞ വര്‍ഷങ്ങളില്‍ 1451 പേരും ഏഷ്യയില്‍ 1145 പേരും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോള്‍ ആഗോള കത്തോലിക്കാസഭയില്‍ 406996 വൈദികരാണു സേവനം ചെയ്യുന്നത്.

സന്യസ്തസഭകളിലെയും രൂപതകളിലെയും വൈദികപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ ആഫ്രിക്കയില്‍ മാത്രമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.

അല്മായരായ മതബോധന അധ്യാപകരുടെയും മിഷനറിമാരുടെയും എണ്ണത്തില്‍ അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഗണ്യമായ വര്‍ധന കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

'ജനങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ മിഷണറിമാര്‍ എന്ന സന്ദേശവുമായാണ് ഞായറാഴ്ച കത്തോലിക്കാസഭയില്‍ 99~ാമത് ലോക മിഷന്‍ ദിനം ആചരിക്കുന്നത്.
- dated 28 Oct 2025

Comments:

Keywords: Europe - Otta Nottathil - global_rise_in_catholics_members_report Europe - Otta Nottathil - global_rise_in_catholics_members_report,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ വധശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്
pope_leo_XIV_undergo_sugery_nodular_lesion_found_in_lung_Oct_11_2026
യൂറോപ്പ് ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം