വാഴ്സോ: പോളണ്ടില്‍ താമസിയ്ക്കുന്ന മലയാളിയുടെ കോപ്രായങ്ങള്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.
വിഡിയോ സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ഒട്ടേറെ പേര് യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇന്‍സ്ററഗ്രാമില്‍ പോളണ്ട് മല്ലു ഗേള്‍ എന്ന പേരിലറിയപ്പെടുന്ന വിജയ നായര്‍ എന്ന യുവതിയാണ് താന്‍ പങ്കുവെച്ച വിഡിയോ പിന്‍വലിച്ച്
മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.

Comments: