ബര്‍ലിന്‍: 2026 ജനുവരി മുതല്‍ ഡോയ്ഷ്ലാന്റ് ടിക്കറ്റിന് 63 യൂറോ വിലവരും. നിലവിലെ വിയായ 58 യൂറോയില്‍ നിന്ന് 5 യൂറോ വര്‍ദ്ധിപ്പിച്ചാണ് 63 ആക്കിയത്.
2023 മെയ് മാസത്തില്‍ പ്രാബല്യത്തിലാക്കിയ ഡോയ്ഷ്ലാന്റ് ടിക്കറ്റിന്റെ വില 49 ല്‍ നിന്ന് ഈ വര്‍ഷം മുതല്‍ 58 ആക്കിയതാണ് ഇപ്പോള്‍ 63 യൂറോയാക്കി ഉയര്‍ത്തിയത്. ഇതുപയോഗിച്ച് ജര്‍മനിയില്‍ ഉടനീളം ട്രെയിന്‍, ട്രാം, ബസ് തുടങ്ങിയ പൊതുഗതാഗത ല്‍ ജര്‍മ്മനി ടിക്കറ്റ് അവതരിപ്പിച്ചു. വര്‍ഷത്തിന്റെ തുടക്കത്തില്‍, പൊതുഗതാഗത സൗകര്യങ്ങളില്‍ യാത്ര ചെയ്യാനാവുമെങ്കിലും ഈ ടിക്കറ്റ് ഉപയോഗിച്ച് എക്സ്പ്രസ് ട്രെയിനുകളില്‍ യാത്ര അനുവദിച്ചിട്ടില്ല.
വര്‍ദ്ധനവു സംബന്ധിച്ച് മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം, സംസ്ഥാന ഗതാഗത മന്ത്രിമാരുടെ മ്യൂണിക്കില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതിനായി ഗതാഗത കമ്പനികളുടെ ചെലവ് നികത്താന്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും 1.5 യൂറോ ബില്യണ്‍ സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഫണ്ടിംഗ് മാത്രമല്ല വിവാദത്തിന് കാരണമാകുന്നത്.
പ്രാദേശിക ഗതാഗത കമ്പനികള്‍ക്കുള്ള ചെലവുകള്‍ തിരിച്ചടയ്ക്കുന്നതും അന്യായമായി തുടരുന്നു. വിവാദങ്ങള്‍ ഉയരുമ്പോഴും ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ ഡോയ്ഷ്ലാന്റ് ടിക്കറ്റില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. വെസ്റേറണ്‍ പൊമെറേനിയ~റൂഗന്‍, നോര്ത്ത്വെസ്ററ് മെക്ളെന്‍ബര്‍ഗ് എന്നിവിടങ്ങളിലെ ജില്ലാ അഡ്മിനിസ്ട്രേറ്റര്‍മാരും അന്യായമായ ധനസഹായത്തെ വിമര്‍ശിച്ചു.

Comments: