ബര്‍ലിന്‍: ജര്‍മ്മനിയിലെ വാഹനമോടിക്കുന്നവര്‍ക്കായി പുതിയ മുന്നറിയിപ്പ്. പഴയ മോഡല്‍ ഡ്റൈവിംഗ് ലൈസന്‍സുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ജനുവരി 19~ന് അവസാനിക്കുന്നു. 2013 ജനുവരി 18~ന് മുമ്പ് അനുവദിച്ച ലൈസന്‍സുകള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വ്യാജ ലൈസന്‍സുകള്‍ തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനുമായി യൂറോപ്യന്‍ യൂണിയന് നടപ്പിലാക്കുന്ന പരിഷ്കാരമാണിത്.
ആര്‍ക്കൊക്കെയാണ് ഈ സമയപരിധി ബാധകം എന്നു നോക്കാം
നിലവിലുള്ള നിബന്ധന പ്രകാരം, 1999 ജനുവരി 1~നും 2001 ഡിസംബര്‍ 31~നും ഇടയില്‍ ലൈസന്‍സ് ലഭിച്ചവര്‍ വരും ദിവസങ്ങളില്‍ തന്നെ പുതിയ കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സിലേക്ക് മാറേണ്ടതുണ്ട്.
2001~ന് ശേഷം ലഭിച്ചവര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല, ഇവരുടെ സമയപരിധി പിന്നീട് അറിയിക്കും.
2013~ന് ശേഷം ലഭിച്ചവരുടെ ലൈസന്‍സിന് നിലവില്‍ 15 വര്‍ഷത്തെ കാലാവധിയുണ്ട്, അതിനാല്‍ ഇപ്പോള്‍ മാറ്റേണ്ടതില്ല.
മുതിര്‍ന്ന പൗരന്മാര്, 1953~ന് മുമ്പ് ജനിച്ചവരാണെങ്കില്‍ ലൈസന്‍സ് മാറ്റാന്‍ 2033 വരെ സമയമുണ്ട്.
മാറ്റാന്‍ വൈകിയാല്‍ എന്ത് സംഭവിക്കും
നിശ്ചിത സമയത്തിനകം ലൈസന്‍സ് മാറ്റിയില്ലെങ്കില്‍ പോലീസ് പരിശോധനയില്‍ പിഴ ഒടുക്കേണ്ടി വരും. സാധാരണയായി 10 യൂറോയാണ് പിഴ ശിക്ഷ. എന്നാല്‍ ലൈസന്‍സ് അസാധുവാകുന്നില്ല എന്നതിനാല്‍ 'ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു' എന്ന കുറ്റത്തിന് കേസെടുക്കില്ലെന്ന് എഡിഎസി വ്യക്തമാക്കുന്നു.
എങ്കിലും, വിദേശ രാജ്യങ്ങളില്‍ പഴയ ലൈസന്‍സുമായി യാത്ര ചെയ്യുന്നത് നിയമതടസ്സങ്ങള്‍ക്കും വാടകയ്ക്ക് കാറുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം.
എങ്ങനെ അപേക്ഷിക്കണം
ലൈസന്‍സ് മാറ്റുന്നതിനായി അതത് സ്ഥലത്തെ അതോറിറ്റിയില്‍, അഥവാ എഎംടിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതുണ്ട്. തിരക്ക് കണക്കിലെടുത്ത് എത്രയും വേഗം അപേക്ഷിക്കുന്നതാണ് ഉചിതം.
ആവശ്യമായ രേഖകള്‍:
~ ബയോമെട്രിക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
~ നിലവിലുള്ള ൈ്രഡവിംഗ് ലൈസന്‍സ്.
~ പാസ്പോര്‍ട്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖ.
~ ഏകദേശം 25 യൂറോ ഫീസായി നല്‍കണം, സ്റേററ്റിനനുസരിച്ച് ഇതില്‍ മാറ്റം വരാം.
പഴയ പേപ്പര്‍ ലൈസന്‍സുകളോട് വൈകാരിക അടുപ്പമുള്ളവര്‍ക്ക്, അത് റദ്ദാക്കിയ ശേഷം ഓര്‍മ്മയ്ക്കായി തിരികെ വാങ്ങാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. കാര്‍, ബൈക്ക് ലൈസന്‍സുകള്‍ മാറ്റുന്നവര്‍ക്ക് പ്രത്യേക ടെസ്ററുകളോ ആരോഗ്യ പരിശോധനകളോ ആവശ്യമില്ല.

Comments: